പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഒൗട്ട് പരേഡ് ചൊവ്വാഴ്ച ; മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിക്കും

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – സ്പെഷ്യൽ ആംഡ് പോലീസ്, കെഎപി മൂന്നാം ബറ്റാലിയൻ എന്നിവിടങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ 461 പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഒൗട്ട് പരേഡ് ചൊവ്വാഴ്ച (മെയ് 28) തിരുവനന്തപുരത്ത് പേരൂർക്കട സ്പെഷ്യ ആംഡ് പോലീസ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 7.30ന് ആരംഭിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിക്കും. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുക്കും.

ഒൻപതുമാസത്തെ പരിശീലനം പൂർത്തിയാക്കിയാണ് സേനാംഗങ്ങൾ പാസിംഗ് ഒൗട്ട് പരേഡിൽ പങ്കെടുക്കുന്നത്. ശാരീരികക്ഷമത പരിശീലനം, ആയുധ പരിശീലനം എന്നിവ കൂടാതെ യോഗ, കരാട്ടെ, നീന്തൽ എന്നിവയിലും വിവിഎെപി സെക്യൂരിറ്റി, സോഷ്യൽ മീഡിയ, സൈബർ ക്രൈം എന്നിവയിലും ഇവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ എന്നിവ സംബന്ധിച്ചും ഇവർക്ക് പരിശീലനം നൽകി.

പാസിംഗ് ഒൗട്ട് പരേഡിന്റെ തത്സമയ സംപ്രേഷണം കേരള പോലീസിന്റെയും സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെയും ഫേസ്ബുക് പേജി രാവിലെ 7.30 മുതൽ കാണാം.

Leave a Reply

Your email address will not be published. Required fields are marked *