“ഉറപ്പാണ് തൊഴിൽ ‘ യോഗം ചേർന്നു

Pathanamthitta
Print Friendly, PDF & Email

പന്തളം – നോളജ് ഇക്കോണമി മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ മിഷനും ചേർന്ന് നടപ്പിലാക്കുന്ന ‘വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴിൽ ‘ പദ്ധതിയുടെ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തുതല യോഗം പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. നോളജ് ഇക്കോണമി മിഷൻ കോർഡിനേറ്റർ ശ്രീജ പദ്ധതി അവതരിപ്പിച്ചു. എല്ലാ വാർഡിലെയും 18 നും 45 വയസിനും മധ്യേ പ്രായമുള്ള തൊഴിലന്വേഷകരെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷനിൽ എത്തിച്ച് രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ വിദ്യാധരപ്പണിക്കർ, പ്രീയ ജ്യോതികുമാർ, അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ വർഗീസ്, ജയാ ദേവി, അംബികാ ദേവരാജൻ, സിഡിഎസ് ചെയർപേഴ്സൺ രാജി പ്രസാദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എസ് കൃഷ്ണകുമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *