ഇലവുംതിട്ട – ശ്രീദേവി വിലാസം എൻ. എസ്. എസ്. കരയോഗം പ്രസിഡന്റ് മധുസൂദനൻ പിള്ള പൂവണ്ണുംകാല കരയോഗ മന്ദിരത്തിനു മുന്നിൽ പതാക ഉയർത്തി. സെക്രട്ടറി എം. എൻ ബാലൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് അനൂപ് ജി കുറുപ്പ്, ജോയിന്റ് സെക്രട്ടറി ജയൻ, വനിതാ സമാജം പ്രസിഡന്റ് ഗീത വി നായർ, ട്രഷറർ സുമംഗല സന്തോഷ്, പ്രതാപൻ പിള്ള, ചന്ദ്രൻ പിള്ള, ഉത്തമൻ പിള്ള, വിജയൻ പിള്ള, രാമഭദ്രൻ നായർ, മനോജ് കുമാർ, രമാദേവി, പ്രീത, തുടങ്ങിയവർ പങ്കെടുത്തു.


