ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിലെ അവധിക്കാല ചിത്രകലാപഠനം നിറച്ചാർത്ത് കോഴ്സിന്റെ 2024 ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. തിരുവനന്തപുരത്തും ആറന്മുളയിലുമായാണ് നിറച്ചാർത്ത് കോഴ്സിന്റെ പുതിയ ബാച്ചുകൾ ആരംഭിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 30. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളെ ജൂനിയർ വിഭാഗത്തിലും എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികളെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തി രണ്ടു ബാച്ചുകളായായാണ് കോഴ്സുകൾ നടത്തുന്നത്. ജൂനിയർ വിഭാഗത്തിന് 2500 രൂപയും സീനിയർ വിഭാഗത്തിന് 4000 രൂപയുമാണ് കോഴ്സ് ഫീസ്. കേരളത്തിലെ പ്രശസ്തരായ ചുമർചിത്രകലാകാരന്മാരുടെ നേതൃത്വത്തിലാണ് കോഴ്സുകൾ നടത്തുന്നത്. ഏപ്രിൽ മൂന്നിന് ക്ലാസുകൾ ആരംഭിക്കും. ഏപ്രിൽ, മെയ് മാസത്തിലെ 25 പ്രവൃത്തി ദിനങ്ങളിലായി ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ രാവിലെ 10 മുതൽ ഒന്ന് വരെ ക്ലാസുകൾ ഉണ്ടായിരിക്കും. www.vasthuvidyagurukulam.com എന്ന വെബ്സൈറ്റിൽ കൂടി ഓൺലൈനായും അപേക്ഷകൾ സമർപ്പിക്കാം. ഫോൺ: 0468 2319740, 9188089740, 9446134419.


