ഖാദി ഓണംമേള ആരംഭിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലാതല ഓണം ഖാദി മേളയുടെയും അബാൻ ജംഗ്ഷനിലെ നവീകരിച്ച ഖാദി ഷോറൂമിന്റെയും ഉദ്ഘാടനം ജിം പാലസിൽ പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സൺ സിന്ധു അനിൽ നിർവഹിച്ചു. ഖാദി പ്രചാരണത്തിനും വിപണനത്തിനും ആവശ്യമായ എല്ലാ പിന്തുണയും ചെയർപേഴ്സൺ വാഗ്ദാനം ചെയ്തു. നഗരസഭ കൗൺസിലർ മിസ്ന ആരിഫ് അധ്യക്ഷയായി. ആദ്യവിൽപ്പന നഗരസഭ കൗൺസിലർ എസ്. ഫാത്തിമ നിർവഹിച്ചു. ജില്ല ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസർ വി. ഹരികുമാർ, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ ഷിബു ജോൺ എന്നിവർ പങ്കെടുത്തു. ആഴ്ചതോറുമുള്ള നറുക്കെടുപ്പും ചടങ്ങിൽ നിർവഹിച്ചു. ബാബുകുട്ടി ജോർജ് (കൂപ്പൺ നമ്പർ 76635) 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറിന് അർഹനായി. ഓണം മേളയോടനുബന്ധിച്ച് ഓഗസ്റ്റ് 25 വരെ ഞായറാഴ്ച്ച ഉൾപ്പടെ എല്ലാ അവധി ദിവസങ്ങളിലും ഖാദി ഷോറൂമുകൾ തുറന്നു പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *