അടൂർ ജനറൽ ആശുപത്രിയെ തകർക്കാൻ സംഘടിത നീക്കം..

Pathanamthitta Health
Print Friendly, PDF & Email

പത്തനംതിട്ട – അടൂർ ജനറൽ ആശുപത്രിയിൽ സർവത്ര കുഴപ്പങ്ങളാണെന്നു വരുത്തി തീർക്കാൻ ചില പ്രത്യേക താല്പര്യക്കാരായ ഗ്രുപ്പുകൾ ശ്രമിക്കുന്നതായി കെ ജി എം ഓ എ ജില്ലാ കമ്മിറ്റി ആരോപിച്ചു….

ദിവസവും 2000 ത്തോളം രോഗികൾ ചികിത്സ തേടുന്ന അടൂർ ഗവണ്മെന്റ് ആശുപത്രിയെ മോശമായി ചിത്രീകരിക്കാൻ ബോധപൂർവമായ കുപ്രചാരണങ്ങൾ ആണ് ഇവർ നടത്തികൊണ്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളെ മോശമായി ചിത്രീകരിക്കുന്നതിലൂടെ രോഗികൾ കൂടുതലായി വൻകിട പ്രൈവറ്റ് ആശുപത്രികളെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് എത്തും..

ആശുപത്രിയിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും മാനവവിഭവശേഷി വർധിപ്പിക്കാനും ചെറുവിരൽ പോലും അനക്കാത്ത പുതിയ ആശുപത്രി ഭരണാസമിതി ഡോക്ടർമാരെ തേജോവധം ചെയ്യാൻ നിരന്തര പരിശ്രമത്തിലാണ്.കഴിഞ്ഞ ജൂൺ മാസത്തിൽ രാത്രി 10 മണിക്ക് ഒരു കൗൺസിലർ ആശുപത്രിയിൽ കയറി വന്നു 2 വനിതാ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ ജീവനക്കാരെ കാസർകോട്ടേക്ക് സ്ഥലം മാറ്റുമെന്നും ഒക്കെ ഭീഷണിപ്പെടുത്തി ഏകദേശം ഒരു മണിക്കൂറോളം ആശുപത്രി പ്രവർത്തനം സ്തംഭിപ്പിച്ച. സംഭവത്തിൽ ഒടുവിൽ പോലിസ് സ്റ്റേഷനിൽ ചെന്നു ക്ഷമാപണം എഴുതിയാണ് കൗൺസിലർ രക്ഷപെട്ടത്.

കഴിഞ്ഞ ദിവസവും ഒരു ഡോക്ടർ എത്തിയില്ല എന്ന് പറഞ്ഞു കൊണ്ട് ചെയർപേഴ്സൺ അടക്കമുള്ള കുറച്ചു കൌൺസിൽമാർ ഡോക്ടർടെ റൂമിനു മുൻപിൽ കുത്തിയിരുപ്പ് നടത്തുകയും ചെയ്തു. എന്നാൽ അന്നേ ദിവസം ആ ഡോക്ടർക്ക് ഡ്യൂട്ടി തന്നെ ഉണ്ടായിരുന്നില്ല..

പോസ്റ്റ്‌മോർട്ടം ചെയ്യേണ്ട ഫോറെൻസിക് സർജൻ പോസ്റ്റ്‌ ഇല്ലാത്തതിനാൽ മറ്റു പല ഡ്യൂട്ടികളും (ഓപി, സർജറി ) ചെയ്യുന്ന ഡോക്ടർമാർ തന്നെയാണ് അടൂർ ആശുപത്രിയിൽ പോസ്റ്റ്‌ മോർട്ടവും ചെയ്യുന്നത്. ഇത് മൂലം പല സ്പെഷ്യലിറ്റി ഒപി കളും മുടങ്ങുകയും രോഗികൾക്കു ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഇതിനൊക്കെ പരിഹാരം കാണേണ്ട ഭരണസമിതി ആകട്ടെ ഡോക്ടർമാരെ അവഹേളിക്കുന്ന രീതിയിലാണ് പെരുമാറുന്നത്.

ഡോക്ടർമാരുടെ ക്ഷാമം വളരെയേറെ ഉണ്ടായിട്ടും,ഈവെനിംഗ് ഓപി നടത്താൻ വേണ്ടി നിയമിച്ച ഡോക്ടർക്ക് ചെയ്ത ജോലിക്കു ശമ്പളം പോലും നൽകാതെ പിരിച്ചു വിടുകയാണ് പുതിയ ഭരണസമിതി ചെയ്തത് ആണ്. ഇത്തരം പ്രവർത്തികൾ ഡോക്ടർമാർ ഉൾപ്പെടെ ഉള്ള ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തു.

വിഷയം ആരോഗ്യം മന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ഇനിയും ഇത്തരം പ്രവർത്തികൾ ഉണ്ടായാൽ ശക്തമായ സമരത്തിലേക്കു നീങ്ങുമെന്നും കെ ജി എം ഓ എ ജില്ല കമ്മിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *