പത്തനംതിട്ട – സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് അപാകതകൾ പരിഹരിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ കളക്ട്രേറ്റ് ബ്രാഞ്ച് പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡൻ്റ് ഷെബിൻ വി ഷെയ്ക്ക് ൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗംഎസ് കെ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് ബിജു ശാമുവൽ ജില്ലാ സെക്രട്ടറി ജി.ജയകുമാർ , ജില്ലാ ട്രഷറർ ബി.പ്രശാന്ത് കുമാർ, മുൻ ജില്ലാ പ്രസിഡൻ്റുമാരായ അജിൻ ഐപ്പ് ജോർജ്, ഷിബു മണ്ണടി ,സംസ്ഥാന കമ്മിറ്റി അംഗം അബു കോശി, നൗഫൽ ഖാൻ ജില്ലാ ഭാരവാഹികളായ ഗീത ഡി, ദർശൻ ഡി കുമാർ, ദിലീപ് ഖാൻ, സുനിൽ കുമാർ, നജീബ് കോന്നി, ജയപ്രസാദ്, ബിജു റ്റി കെ തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ SHAJI VETTIPURAM :
കേരള എൻ ജി ഒ അസോസിയേഷൻ കളക്ട്രേറ്റ് ബ്രാഞ്ച് പ്രവർത്തക കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗംഎസ് കെ സുനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു


