ഇലവുംതിട്ട – ശിവഗിരി തീർത്ഥാടക സമ്മേളന വേദിയിൽ സ്ഥാപിക്കാനുള്ള ഗുരുദേവ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നിന്നും ആരംഭിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്‌ഘാടനം ചെയ്തു. മൂലൂർ സ്മാരക സമിതി പ്രസിഡന്റ് കെ സി രാജഗോപാലൻ അദ്ധ്യക്ഷനായി. ശിവഗിരിമഠം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. , മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പിങ്കി ശ്രീധർ, ജില്ലാ പഞ്ചായത്തംഗം ആർ അജയകുമാർ, വൈസ് പ്രസിഡന്റ് ശ്രീമതി അനില ചെറിയാൻ, മൂലൂർ സ്മാരക സമിതി സെക്രട്ടറി പ്രൊഫ. ഡി പ്രസാദ്, കൺവീനർ വി പ്രമജകുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തി.

File photos..


