ളാഹ മഞ്ഞത്തോട്ടിലെ ആദിവാസി കുടുംബങ്ങളുടെയും അടച്ചുറപ്പുളള വീട്, ചികിത്സ, യാഥാർത്ഥ്യമാക്കും: ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ

Pathanamthitta

പത്തനംതിട്ട: ളാഹ മഞ്ഞത്തോട്ടിലെ എല്ലാ ആദിവാസി കുടുംബങ്ങളുടെയും അടച്ചുറപ്പുളള വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. മാർത്തോമ്മാ സഭയുടെ അഭയം പദ്ധതിയിൽ മഞ്ഞത്തോട്ടിലെ അഞ്ചു ആദിവാസി കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകിയ വീടുകളുടെ സമർപ്പണം നിർവഹിക്കുകയായിരുന്നു മെത്രാപ്പൊലീത്ത.

അറുപതോളം കുടുംബങ്ങൾ ദുഷ്‌കരമായ സാഹചര്യത്തിൽ
ഇവിടെ കഴിയുന്നു . ദാരിദ്യത്തിന് പുറമേ വന്യമ്യഗശല്ല്യവും ഇവരുടെ ജീവിതം ദുസഹമാകുന്നു.ഏറുമാടങ്ങളിൽ കഴിയുന്നവരെ ഇവിടെ കാണാൻ
കഴിഞ്ഞിട്ടുണ്ട്. വാസയോഗ്യമായ വീടില്ലാത്ത എല്ലാവർക്കും സഭയായി ഭവനം നിർമ്മിച്ചു നൽകും. കഴിഞ്ഞ മൂന്നു വർഷമായി സഭയുടെ വികസന വിഭാഗമായ കാർഡിന്റെ നേതൃത്വത്തിൽ ഇവിടെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾനടത്തി വരുന്നു. ടോയ്‌ലറ്റ് സൗകര്യം ഒരുക്കുന്നതിനും പ്രഥമ പരിഗണന നൽകും.
കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണ്.

അവർക്ക് വളരാനും പഠിക്കാനും സൗകര്യം ഉണ്ടാകണം. യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാകണം. ഇവിടെയുളള കുടുംബങ്ങൾക്ക് സർക്കാർ നൽകിയ ഭൂമിയിൽ ക്യഷി ആരംഭിച്ച് ആദായം ലഭ്യമാകുന്നതിന് തെളളിയൂർ ക്യഷി വിജ്ഞാന കേന്ദ്രവുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കി. ക്യഷിക്ക് വിപണി കണ്ടെത്തുന്നതിനും ശ്രമം ഉണ്ടാവും. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിന്റ നേതൃത്തിൽ എല്ലാ മാസവും മെഡിക്കൽ ക്യാമ്പുകൾ നടത്തി ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുന്നു.ടെലി മെഡിസിൻ സൗകര്യം ഒരുക്കുന്ന കാര്യത്തിലും ശ്രദ്ധിക്കും. ശ്രേഷ്ഠമായ അവരുടെ സംസ്‌കാരം നിലനിർത്തി ഐക്യബോധത്തോടെ ജിവിക്കാനുളള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും മെത്രാപ്പൊലീത്താ പറഞ്ഞു.

അഭയം പ്രോജക്ട് ചെയർമാൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷനായിരുന്നു. അന്യന്റെ വേദന സ്വന്തം വേദനയായി കണ്ട് പ്രതികരിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന് അദേഹം പറഞ്ഞു. കാർഡ് പ്രസിഡന്റ് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്താ മുഖ്യപ്രഭാഷണം നടത്തി. വേദനിക്കുന്നവരെയും തളളപ്പെട്ടവരെയും ചേർത്തു നിർത്തിയ ക്രിസ്തു ശൈലി പിന്തുടരാൻ കഴിയണമെന്ന് സഫ്രഗൻ മെത്രാപ്പൊലീത്താ പറഞ്ഞു.

സഭാ സെക്രട്ടറി റവ. എബി. ടി. മാമ്മൻ, വികാരി ജനറാൾ വെരി. റവ. ജോർജ്ജ് മാത്യു, അമ്പാട്ട് ഇത്താപ്പിരി ഫൗണ്ടേഷൻ പ്രതിനിധി അജിത്ത് ഐസക്, കാർഡ് ഡയറക്ടർ റവ. മോൻസി വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗം മജ്ഞു പ്രമോദ്, ഡപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ കെ. മുകേഷ് കുമാർ, കെ. വി. കെ സീനിയർ സയന്റിസ്റ്റ് സി.പി. റോബർട്ട്, കാർഡ് ട്രഷറർ വിക്ടർ. ടി. തോമസ്, കോ. ഓർഡിനേറ്റർ റെബു തോമസ് മാത്യു എന്നിവർ സംസാരിച്ചു. പച്ചക്കറി തൈകളുടെ വിതരണവും നടന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *