മാസ് ക്ലീനിംഗ് ഡ്രൈവും ക്യൂ കോംപ്ലക്സുകളിൽ ശുചിത്വ പരിശോധനയും നടത്തി

Kerala Pathanamthitta

ശബരിമല – സന്നിധാനം മുതൽ മരക്കൂട്ടം വരെ മാസ് ക്ലീനിംഗ് ഡ്രൈവും ക്യൂ കോംപ്ലക്സുകളിൽ ശുചിത്വ പരിശോധനയും നടത്തി.ശബരിമല എ ഡി എം ഡോ. അരുൺ എസ് നായരുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. സന്നിധാനം പരിസരത്തെയും മരക്കൂട്ടം വരെയുള്ള പ്രദേശങ്ങളിലെയും ജൈവ-അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു. മരക്കൂട്ടം- ശരംകുത്തി – സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകളിൽ ഇരിപ്പടങ്ങളും ശൗചാലയങ്ങളും കൃത്യമായ ഇടവേളയിൽ വൃത്തിയാക്കണമെന്ന്
ശുചീകരണ തൊഴിലാളികൾക്കും സൂപ്പർവൈസർക്കും നിർദ്ദേശം നൽകി. തീർഥാടന പാതകളും ശൗചാലയങ്ങളും വൃത്തിയാക്കുന്നതിന് 400ൽ അധികം തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ട്. ഓരോ മേഖലയിലും ശുചീകരണം ഉറപ്പാക്കുന്നതിന് സൂപ്പർവൈസർമാരെയും നിയോഗിച്ചു.

മരക്കൂട്ടത്ത് സ്ഥാപിച്ചിട്ടുള്ള എട്ട് ക്യൂ കോംപ്ലക്‌സുകളിലാണ് പരിശോധന നടത്തിയത്. ഇവിടെ നൂറിലധികം ശൗചാലയങ്ങളും തീർഥാടകർക്ക് ഇരിക്കുവാൻ ഇരിപ്പിടങ്ങളും ഉണ്ട്. ഭക്തർക്ക് കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കി.

വിശുദ്ധി സേനാംഗങ്ങളും ദേവസ്വം ബോർഡ് നിയമിച്ച ശുചീകരണ തൊഴിലാളികളുമാണ് നവംബർ 20ന് മാസ് ക്ലീനിംഗ് നടത്തിയത്. വരും ദിവസങ്ങളിലും തുടരും. ജൈവ- അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിച്ചാണ് നീക്കം ചെയ്തത്. ദേവസ്വം ബോർഡിന്റെ കീഴിൽ ശുചീകരണ തൊഴിലാളികൾ ശുചിമുറികളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്നുണ്ട്. പരിശോധനയിൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ബി അഖിലേഷ് കുമാർ, ദേവസ്വം ബോർഡ് മരാമത്ത് വിഭാഗം അസി. എഞ്ചിനീയർ ജി മനോജ്കുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

ശബരിമല എ ഡി എം ഡോ. അരുൺ എസ് നായരുടെ നേതൃത്വത്തിൽ പരിശോധ നടത്തുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *