വിള ആരോഗ്യപരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കർ നിർവഹിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ – കാർഷികരംഗത്ത് കേരളം മികച്ച മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ മണ്ഡലത്തിൽ സമഗ്ര കാർഷിക-കാർഷികാനുബന്ധ വികസന പദ്ധതിയായ നിറപൊലിവ് വിഷൻ-2026-ന്റെ ഭാഗമായി കൊടുമൺ കൃഷിഭവൻ നടപ്പാക്കുന്ന വിള ആരോഗ്യപരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം.

ഇതിന്റെ ഭാഗമായി എല്ലാ ബുധനാഴ്ചകളിലും ഉച്ചവരെ ക്ലിനിക്ക് പ്രവർത്തിക്കുമെന്നും എല്ലാ പഞ്ചായത്തുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അദേഹം പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചും വകുപ്പുകൾ തനതായും പദ്ധതികൾ തയ്യാറാക്കിയാണ് വിഷൻ 2026 സംഘടിപ്പിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കുഞ്ഞന്നാമ്മകുഞ്ഞ്, അസിസ്റ്റന്റ് ഡയറക്ടർ റോഷൻ ജോർജ്, ഡപ്യൂട്ടി ഡയറക്ടർ സി ആർ രശ്മി, കൃഷി ഓഫീസർ എസ് ശില്പ, എ ജി ശ്രീകുമാർ, ജോജു മറിയം, ഡോ.ബിനി സാം തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *