പന്തളം വലിയ കോയിക്കൽ ക്ഷേത്രവും തിരുവാഭരണ മാളികയും ജില്ലാ കളക്ടർ സന്ദർശിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

പന്തളം – ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം ആരംഭിച്ചതിന്റെ പാശ്ചാത്തലത്തിൽ ജില്ലാ കളക്ടർ എ ഷിബു പന്തളം കൊട്ടാരവും വലിയ കോയിക്കൽ ധർമശാസ്ത ക്ഷേത്രവും സന്ദർശിച്ചു.

തിരുവാഭരണദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കളക്ടർ ചർച്ച ചെയ്തു. തീർത്ഥാടകർ എത്തുന്ന പന്തളത്തെ കടവുകളിലും മറ്റു പ്രദേശങ്ങളിലും ഇടത്താവളങ്ങളിലും വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുമെന്ന് കളക്ടർ പറഞ്ഞു. തീർഥാടനുമായി ബന്ധപ്പെട്ട പ്രവൃത്തികൾ എല്ലാം പൂർണമായ തോതിൽ പൂർത്തീകരിച്ചു എന്നും എല്ലാ സൗകര്യങ്ങളും തീർത്ഥാടകർക്ക് ഒരുക്കി കൊടുക്കുമെന്നും കളക്ടർ പറഞ്ഞു.
കൊട്ടാരത്തിലെ തിരുവാഭരണ മാളിക, വലിയ കോയിക്കൽ ധർമശാസ്ത ക്ഷേത്രം, തീർഥാടകർ എത്തുന്ന കുളിക്കടവുകൾ എന്നിവിടങ്ങളിലും കളക്ടർ സന്ദർശിച്ചു.

അടൂർ ആർഡിഒ എ തുളസീധരൻ പിള്ള, പന്തളം കൊട്ടാരം ട്രഷറർ ദീപ വർമ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സുനിൽ കുമാർ, വാർഡ് അംഗങ്ങളായ പുഷ്പലത, കെ ആർ ഗൗരി, ഉപദേശക സമിതി പ്രസിഡന്റ് പി.പൃഥ്വിപാൽ, ആചാര സമിതി കമ്മിറ്റി അംഗം ശശി കുളനട, പന്തളം വില്ലേജ് ഓഫീസർ രേണു രാമൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *