മലയ്ക്ക് കരിക്ക് പടേനിയോടെ കല്ലേലിക്കാവിൽ മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിന് തുടക്കം

Kerala Pathanamthitta Special
Print Friendly, PDF & Email

കോന്നി – 18 മലകളെ ഉണർത്തി ശബരിമലയിൽ മണ്ഡലകാല തീർഥാടനത്തിന് ദീപം പകർന്നതോടെ അച്ചൻകോവിൽ ശബരിമല ഉൾപ്പെടുന്ന 999 മലകൾക്കും അധിപനായ കല്ലേലി ഊരാളി അപ്പൂപ്പൻവാഴുന്ന കോന്നി കല്ലേലി കാവിൽ മണ്ഡലമകരവിളക്ക് ചിറപ്പ് മഹോത്സവത്തിന് മലയ്ക്ക് കരിക്ക് പടേനിയോടെ തുടക്കം കുറിച്ചു .

ഭൂമി പൂജ വൃക്ഷ സംരക്ഷണ പൂജ ജല സംരക്ഷണ പൂജ സമുദ്ര പൂജയോടെ കളരി വിളക്ക് തെളിയിച്ചു . മന വിളക്ക് കൊളുത്തി 41 തൃപ്പടിയിലും തേക്കില നാക്ക് നീട്ടിയിട്ട്‌ അതിൽ നിലവിളക്ക് തെളിയിച്ച് വറ പൊടിയും ചുട്ട കിഴങ്ങ് വിഭവവും വിളമ്പി ആരതി ഉഴിഞ്ഞ് സർവ്വ ചരാചരങ്ങളെയും മഹോത്സവത്തിലേക്ക് വിളിച്ചിരുത്തി .

ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ സംസ്കൃതിയെ തുയിലുണർത്തി അടുക്കുകൾ സമർപ്പിച്ച്‌ പുതുവസ്ത്രവും കറുപ്പ് കച്ചയും ചാർത്തി പരമ്പിൽ പുതു നെല്ല് തൂകി അതിൽ കരിക്ക് നിരത്തി ദീപം പകർന്നു . തുടർന്ന് കാവ് മുഖ്യ ഊരാളി ഭാസ്കരൻറെ നേതൃത്വത്തിൽ മല വിളിച്ചു ചൊല്ലി കരിക്ക് ഉടച്ച് നല്ല രാശി നോക്കി .

മകരവിളക്ക് ദിനമായ ജനുവരി 15 വരെ നിത്യവും 41 തൃപ്പടി പൂജയും ചുറ്റുവിളക്കും ആല വിളക്കും തെളിയിക്കും . ശബരിമലയിലെ ഗുരുതി പൂജയ്ക്ക് ശേഷം ദ്രാവിഡ ജനതയുടെ ആത്മാവിഷ്കാരമായ വെള്ളം കുടി നിവേദ്യവും ആഴി പൂജയും കല്ലേലി കാവിൽ സമർപ്പിക്കും .


കോന്നി : അന്യ സംസ്ഥാനത്ത് നിന്നും ചെങ്കോട്ട അച്ചൻകോവിൽ കാനന പാതയിലൂടെ എത്തുന്ന അയ്യപ്പ ഭക്തർക്ക് ഇരുമുടിക്കെട്ട് ഇളച്ചു വെക്കാൻ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ അയ്യപ്പ സ്വാമി മണ്ഡപം ആരതി ഉഴിഞ്ഞ് സമർപ്പിച്ചു . അച്ചൻകോവിൽ അയ്യപ്പ ക്ഷേത്രം കഴിഞ്ഞാൽ 36 കിലോമീറ്റർ പിന്നിടുമ്പോൾ അടുത്തതായി വിരിവെക്കാനും സ്നാനം ചെയ്യാനും അന്നദാനം കഴിക്കാനും ഉള്ള സൌകര്യം ആണ് കല്ലേലി കാവിൽ ഉണ്ടായിരുന്നത് . ഇരുമുടികെട്ട് ഇളച്ചു വെക്കുവാൻ ഉള്ള പ്രത്യേക മണ്ഡപം ഇനി മുതൽ അയ്യപ്പന്മാർക്ക് ഉപയോഗിക്കാം .നിത്യേന അന്നദാനം ഉള്ള ഏക കാവാണ്‌ കല്ലേലി കാവ് . മണ്ഡല മകരവിളക്ക് ദർശനത്തിനു വേണ്ടി എത്തുന്ന എല്ലാ അയ്യപ്പന്മാർക്കും ഇരുപത്തിനാല് മണിക്കൂറും കാവിൽ നിന്നും അന്നദാനവും ലഭിക്കും .

മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവത്തോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആലവിളക്ക് തെളിയിച്ചു 41 തൃപ്പടി പൂജ നടത്തി. മകരവിളക്ക് വരെ തൃപ്പടി പൂജ വഴിപാടായി സമർപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *