‘നെപ്പോളിയൻ’ വരുന്നു; ഉളികുത്തൽ കർമ്മം നാളെ

Kerala Alappuzha

‘നെപ്പോളിയൻ’ വരുന്നു; ഉളികുത്തൽ കർമ്മം നാളെ

എടത്വ: ജലമേളകളിൽ അങ്കം കുറിക്കുവാൻ തലവടിയിൽ നിന്നും ‘നെപ്പോളിയൻ’ വരുന്നു.

ജലോത്സവ പ്രേമികളായ ഒരു കൂട്ടം സുഹൃത്തുക്കൾ മാത്രം ചേർന്ന് നിർമ്മിക്കുന്ന വെപ്പ് എ ഗ്രേഡ് വിഭാഗത്തിലുള്ള കളിവള്ളത്തിൻ്റെ “നെപ്പോളിയൻ ” ഉളികുത്തൽ കർമ്മം നവംബർ 19 ന് രാവിലെ 11നും 11.48നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. കളിവള്ളങ്ങളുടെ രാജശില്പി സാബു നാരായണൻ ആചാരി ഉളികുത്തൽ കർമ്മം നിർവ്വഹിക്കുമെന്ന് ‘നെപ്പോളിയൻസ് ടീം’ വക്താക്കൾ പറഞ്ഞു. തലവടി പഞ്ചായത്ത് 5-ാം വാർഡിൽ പനമൂട്ടിൽ പാലത്തിന് സമീപമുള്ള മാലിപ്പുരയിൽ വെച്ചാണ് നെപ്പോളിയനെ അണിയിച്ച് ഒരുക്കുന്നത്.

തലവടി ഗ്രാമത്തിന് വെപ്പ് വള്ളം വേണമെന്നുള്ള ആഗ്രഹം ഈ സുഹൃത്തുക്കളിലൂടെ ഇതോടു കൂടി പൂവണിയുന്നത്.മുൻകാലങ്ങളിൽ വെപ്പ് വള്ളങ്ങൾ ഉണ്ടായിരുന്നെങ്കിലും കാലപ്പഴക്കം മൂലം അവ നിലവിൽ ഇല്ല.

തലവടിക്ക് സ്വന്തമായി നിലവിൽ നാന്നൂറിലധികം ഓഹരി ഉടമകൾ ചേർന്ന് നിർമ്മിച്ച ‘തലവടി ചുണ്ടൻ’ വള്ളം ഉണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *