പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ
*പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി യോഗം സെപ്റ്റംബർ എട്ടിന്
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2026-29) സെപ്റ്റംബർ എട്ട് രാവിലെ 10 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിലെ കാലവർഷക്കെടുതികളുടെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും തെളിവെടുപ്പ് നടത്തും. രാവിലെ 10 മുതൽ 11 വരെ പൊതുജനങ്ങൾക്ക് സമിതി മുമ്പാകെ പരാതി നേരിട്ട് ബോധിപ്പിക്കാം. പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച് വ്യക്തികൾ/സംഘടനകളിൽ നിന്നും നിവേദനങ്ങൾ സ്വീകരിക്കും തുടർന്ന് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. സമിതിക്ക് സമർപ്പിക്കുന്ന നിവേദനങ്ങളിൽ വ്യക്തമായ മേൽവിലാസം, ഫോൺ നമ്പർ/ഇ-മെയിൽ ഐ.ഡി എന്നിവ രേഖപ്പെടുത്തണം.
*കാവുകൾക്ക് ധനസഹായം
കാവുകളുടെ സംരക്ഷണ-പരിപാലന പ്രവർത്തനങ്ങൾക്ക് വനം വന്യജീവി വകുപ്പ് നൽകുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്കാണ് ആനുകൂല്യം. കാവിന്റെ വിസ്തൃതി, കൈവശാവകാശ സർട്ടിഫിക്കറ്റ്, കരമടച്ച രസീത്, ലൊക്കേഷൻ സ്‌കെച്ച്, ഉടമസ്ഥതാ രേഖകൾ, ഫോട്ടോഗ്രാഫ് സഹിതം കോന്നി എലിയറയ്ക്കലുള്ള സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ നേരിട്ടോ acfsfpta@gmail.com ലോ സെപ്റ്റംബർ 11 നകം അപേക്ഷ സമർപ്പിക്കണം. മുമ്പ് ധനസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. വെബ്‌സൈറ്റ്: https://forest.kerala.gov.in . ഫോൺ: 8547603707, 8547603708.
*വനമിത്ര അവാർഡ്
ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വനം വന്യജീവി വകുപ്പ് നൽകുന്ന വനമിത്ര പുരസ്‌കാരത്തിന് ജില്ലയിലെ വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ലഘു വിവരണവും ഫോട്ടോയും അടങ്ങിയ അപേക്ഷ കോന്നി എലിയറയ്ക്കലുള്ള സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ നേരിട്ടോ acfsfpta@gmail.com ലോ സെപ്റ്റംബർ 11 നകം സമർപ്പിക്കണം. വെബ്‌സൈറ്റ്: https://forest.kerala.gov.in . ഫോൺ: 8547603707, 8547603708.
*അറിയിപ്പ്
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള കരട് ഗുണഭോക്തൃ പട്ടിക ഗ്രാമപഞ്ചായത്ത് ഓഫീസ്, ഘടകസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ സെപ്റ്റംബർ 11 ഉച്ചയ്ക്ക് 12 ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ രേഖാമൂലം നൽകണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ: 04734 228498.
*റിസോഴ്‌സ് അധ്യാപക നിയമനം
സർക്കാർ പ്രൈമറി സ്‌കൂൾ വിദ്യാർഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർധിപ്പിക്കുന്നതിന് റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ബി.എ ഇംഗ്ലീഷ് ബിരുദം, ടി.ടി.സി/ ഡി.എഡ്/ ഡിഎൽഎഡ്/ ബി.എഡ് ഇംഗ്ലീഷ്. മല്ലപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള പരിയാരം ജി.യു.പി.എസ്, തുരുത്തിക്കാട് ജി.യു.പി.എസ് സ്‌കൂളുകളിലെ ഒഴിവിലേക്ക് സെപ്റ്റംബർ 10 രാവിലെ 10.30 ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ല കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0469 2600181.
*താൽക്കാലിക നിയമനം
കുളനട ഗ്രാമപഞ്ചായത്ത് പ്രദേശത്തെ പൊതുസ്ഥലങ്ങൾ ശുചീകരിക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ വ്യക്തികളെ ആവശ്യമുണ്ട്. പ്രായപരിധി 18-60. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസം ഉള്ളവർക്ക് മുൻഗണന. അഭിമുഖം സെപ്റ്റംബർ 11 രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ. ഫോൺ: 9656249053.
*സ്‌പോട്ട് അഡ്മിഷൻ
അടൂർ സർക്കാർ പോളിടെക്നിക്ക് കോളജിൽ പോളിമർ ടെക്‌നോളജി ബ്രാഞ്ചിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ എട്ടിന് സ്‌പോട്ട് അഡ്മിഷൻ നടത്തും. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കും അപേക്ഷ സമർപ്പിക്കാത്തവർക്ക് പുതിയതായി അപേക്ഷ സമർപ്പിച്ചും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. രജിസ്‌ട്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ടി. സി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവർ സർക്കാർ അംഗീകൃത ഫീസ് ഓഫീസിൽ അടക്കണം. വെബ്സൈറ്റ്: www.polyadmission.org. ഫോൺ: 9446661515, 9656597062.
*ഐ.ടി.ഐ പ്രവേശനം
ചെന്നീർക്കര സർക്കാർ ഐ.ടി.ഐയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിന് അസൽ സർട്ടിഫിക്കറ്റ്, ടി.സി, ഫീസ് സഹിതം സെപ്റ്റംബർ ഏഴ് വൈകിട്ട് അഞ്ചിനകം ഐ.ടി.ഐയിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഫോൺ: 04682 258710, 8871886330.
What do you feel about this post?
Like
Love
Happy
Haha
Sad

