പരേതരായ മാതാപിതാക്കളുടെ ഓർമ്മക്കായി മകന്റെ ഭൂമിദാനം സേവാഭാരതിക്ക്

Kerala Pathanamthitta
Print Friendly, PDF & Email

വള്ളംകുളം: പരേതരായ മാതാപിതാക്കളുടെ ഓർമ്മകൾക്ക് മുൻപിൽ നല്ല കർമ്മം ചെയ്യുവാൻ, മകൻ സേവാഭാരതിക്ക് സ്വന്തം ഭൂമി കൈമാറി. വള്ളംകുളം ഉച്ചുവേലിൽ പൊയ്കയിൽ ഗോപികൃഷ്ണയാണ് പന്ത്രണ്ട് സെന്റ് സ്ഥലം സേവാഭാരതിക്കായി നൽകിയത്. നന്നൂരിൽ നടന്ന രാഷ്ട്രീയ സ്വയം സേവക സംഘം ഇരവിപേരൂർ മണ്ഡലത്തിന്റെ സംഘശതാബ്ദി വിജയദശമി പൊതു പരിപാടിയിലാണ് സേവാഭാരതിക്കായി ഭൂദാനം ശ്രേഷ്ഠദാനം പദ്ധതി സമർപ്പണത്തിന് ഇതോടെ തുടക്കം കുറിച്ചത്.

സേവാഭാരതി ഇരവിപേരൂർ ഘടകം അദ്ധ്യക്ഷൻ എസ്. പ്രസന്നകുമാറിന് ചടങ്ങിൽ വെച്ച് അദ്ദേഹം ആധാരം കൈമാറി. സജി കുര്യൻ, ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് മഹേഷ് , ഗോപകുമാർ ശങ്കരമംഗലം, തുടങ്ങിയവർ സംസാരിച്ചു. വീടും സ്ഥലവും ഇല്ലാത്ത അർഹതപ്പെട്ട മൂന്ന് കുടുംബങ്ങൾക്ക് സേവാഭാരതി നന്നൂരിൽ തണലേകും എന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *