തിരുവല്ല: ബ്രഹ്മാകുമാരീസ് രാജയോഗ ധ്യാന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ രക്ഷാബന്ധൻ സന്ദേശ സമ്പർക്ക യജ്ഞം നടന്നു. തിരുവല്ല എംഎൽഎ യുടെ വസതിയിൽ എത്തി അഡ്വ. വർഗീസ് മാമൻ എംഎൽഎ യ്ക്ക് രാഖി ബന്ധനം നടത്തി സ്നേഹ സാഹോദര്യ സന്ദേശം നല്കിയാണ് സമ്പർക്ക യജ്ഞം ആരംഭിച്ചത്. രാജയോഗ ധ്യാനം കേന്ദ്രം മുഖ്യ കാര്യദർശി രാജയോഗിനി ബ്രഹ്മാകുമാരി സുജ ബഹൻ രാഖി ബന്ധനവും സന്ദേശവും നല്കി.
ബിജെപി ദേശീയ സമിതിയംഗം കെ.ആർ. പ്രതാപചന്ദ്ര വർമ്മ, ബ്രഹ്മാകുമാർ സഞ്ജീവ് ഭായ്, സന്തോഷ് സദാശിവമഠം എന്നിവർ സന്നിഹിതരായിരുന്നു.

ക്യാപ്ഷൻ: ബ്രഹ്മാകുമാരീസ് രാജയോഗ ധ്യാന കേന്ദ്രത്തിൻ്റെ രക്ഷാബന്ധൻ സന്ദേശം തിരുവല്ല എംഎൽഎ അഡ്വ.വർഗീസ് മാമന് രാജയോഗിനി ബ്രഹ്മാകുമാരി സുജ ബഹൻ രാഖി ബന്ധനം നടത്തി നിർവഹിച്ചു.
What do you feel about this post?
0%
Like
100%
Love
0%
Happy
0%
Haha
0%
Sad
0%

