MMSC ഓൺലൈൻ ചാരിറ്റി ഗ്രൂപ്പ് “ഓണം പൊന്നാണം 2026” ഓണാഘോഷം സംഘടിപ്പിച്ചു

Kerala Pathanamthitta

പത്തനംതിട്ട – ജില്ലയിലെ ആയിരൂർ ഗ്രാമ പഞ്ചായത്തിലെ തടിയൂരിൽ പ്രവർത്തിക്കുന്ന സംഘടന ആയ MMSC തടിയൂരും, MMSC ഓൺലൈൻ ചാരിറ്റി ഗ്രൂപ്പും മഹാത്മാ ഗ്രന്ഥശാലയുമായി സഹകരിച്ചു നടത്തിയ ഓണാഘോഷം ആയ ഓണം പോന്നോണം 2026 വൻ വിജയകരമായി ആഘോഷിച്ചു. രാവിലെ 9 മണി മുതൽ തുടങ്ങിയ ഓണാഘോഷ പരിപാടിയുടെ ഉത്ഘാടനത്തിൽ ശ്രീ ബോബി പുളിമൂട്ടിൽ സ്വാഗതം അർപ്പിച്ചു സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു,തുടർന്ന് പ്രസിഡന്റ്‌ ശ്രീ മനോജ്‌ കുറുപ്പ് ഓണാഘോഷത്തിന്റെ കാര്യപരിപാടികൾ വിശദീകരിച്ചു സംസാരിച്ചു.കുമാരി ഗംഗ,കുമാരി ശിവാനി,കുമാരി ഗായത്രി എന്നിവരുടെ ഈശ്വര പ്രാർത്ഥനക്ക്‌ ശേഷം അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ സുരേഷ് കുഴിവേലി ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടന കർമം നിർവഹിച്ചു, അയിരൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീമതി മഞ്ജുഷ ഓണാഘോഷ സന്ദേശം നൽകി,ശ്രീ മാലേത്ത് രാജു ഓണാഘോഷ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു.

കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധയിനം ഓണക്കളികൾ രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ നടന്നു. MMSC ഓൺലൈൻ charity ഗ്രൂപ്പിന്റെ ഓണസമ്മാനമായി രോഗാവസ്ഥയിൽ ഭരപ്പെടുന്ന ഒരു സഹോദരന് തുടർചികിത്സക്കായി mmsc ഓൺലൈൻ ചാരിറ്റി ഗ്രൂപ്പിന്റെ വക 20000 രൂപയുടെ ചെക്ക് ബഹ്‌റൈൻ പോലീസ് സേനയിൽ കഴിഞ 40 വർഷമായി സേവനമനുഷ്ഠിച്ച സാമൂഹിക സാംസ്‌കാരിക രംഗത്തും, അത്പോലെ കാരുണ്യ രംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പനാട് സ്വദേശി ആയ ഇപ്പോൾ സർവീസിൽ നിന്ന് വിരമിച്ച് നാട്ടിൽ എത്തിയ ശ്രീ മോനി ഒടിക്കണ്ടത്തിൽ സംഘടനയുടെ ട്രഷാർ ശ്രീ ഷിബു തോമസിന് മഹാത്മാ ഗ്രന്ഥശാല ഭാരവാഹികൾ ആയ ശശി സാർ, ശ്രീ മാലെത്ത് രാജു ,ചാരിറ്റി ഗ്രൂപ്പിന്റെ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ചെക്ക് കൈമാറി.ഉച്ചക്ക് ശേഷം നടന്ന ഓണമത്സരങ്ങളുടെ സമ്മാനദാനവും ഈ സന്ദർഭത്തിൽ നിർവഹിച്ചു.

സംഘടനയുടെ തുടർ പ്രവർത്തനങ്ങൾക്ക്‌ ശ്രീ മോനി ഒടിക്കണ്ടത്തിലും,ശശി സാറും ആശംസകൾ നേർന്നു സംസാരിച്ചു.തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വാശിയെറിയ വടം വലി മത്സരം നടന്നു, ശേഷം മാവേലി മന്നൻ തന്റെ പ്രജകളെ കാണാൻ ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ കാൽനടയായി സ്കൂൾ ജംഗ്ഷൻ മുതൽ മാർക്കറ്റ് ജംഗ്ഷൻ വരെ പോകുകയും,അതോടൊപ്പം വേട്ടക്കാരനും പുലികളും,കരടിയും തമ്മിൽ ഉള്ള അതിസാഹസിക രംഗങ്ങളും നിരവധി കാണികൾക്ക് നല്ലൊരു ഓണവിരുന്ന് സമ്മാനിച്ചു.ഓണാഘോഷത്തിന്റെ ഭാഗം ആയിട്ടുള്ള ഈ ഘോഷയാത്രക്ക് തടിയൂരിലെയും സമീപ പ്രദേശങ്ങളിലുള്ള ജനങ്ങളുടെയും വൻ സ്വീകരണം ആണ് mmsc ഓൺലൈൻ ചാരിറ്റി ഗ്രൂപ്പിന്റെ അണിയറ പ്രവർത്തകർക്ക് ലഭിച്ചത്.

ഈ ഓണാഘോഷ പ്രോഗ്രാമിന് സഹകരിച്ച എല്ലാവരോടും ഉള്ള നന്ദി ശ്രീ സിനു ഗോപാലകൃഷ്ണൻ അറിയിച്ചു.ഒപ്പം mmsc ഓൺലൈൻ ചാരിറ്റി ഗ്രൂപ്പിലെ എല്ല അംഗങ്ങളുടെയും സ്നേഹ സന്ദേശമായി ഏവർക്കും നല്ലൊരു ഓണക്കാലം ആശംസിക്കുകയും ചെയ്തു.

What do you feel about this post?

75%
like

Like

25%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *