കോന്നി: കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത് റീജൻ റീജനൽ യൂത്ത് അസംബ്ലി ആഗസ്റ്റ് 15ന് കോന്നി എളിയറക്കൽ രാജൻ അച്ചൻ ഫൗണ്ടേഷൻ സെന്ററിൽ വെച്ച് നടന്നു.കെ സി സി യൂത്ത് കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. ആൽബി അന്ന എബി അധ്യക്ഷയായ സമ്മേളനം കോന്നി എംഎൽഎ അഡ്വ കെ യു ജെനീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
ക്രൈസ്തവ യുവജനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വവും സമകാലിക പ്രശ്നങ്ങളിൽ അവരുടെ സ്വാധീനവും രാജ്യനിർമാണത്തിൽ അവരുടെ നിർണായക പങ്കും ചൂണ്ടിക്കാട്ടി, “യുവാക്കൾ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി” എന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ പറഞ്ഞു. പ്രളയ ദുരിതാശ്വാസ ധനസഹായം എംഎൽഎ വിതരണം ചെയ്തു.
കെസിസി ജനറൽ സെക്രട്ടറി അഡ്വ പ്രകാശ് പി തോമസ് ,സാം വി.ജേക്കബ്, അഡ്വ. പ്രസിൻ ജോർജ് കുറിക്കോസ്,ഫാദർ ജോർജ് ഡേവിഡ് റവ.ഷാജി കെ.ജോർജ്, ഫാദർ ഷൈജു കുര്യൻ റവ ജിതിൻ, കെ.സി.സി യൂത്ത് കമ്മീഷൻ ദക്ഷിണ മേഖല കൺവീനർ ജെഫി എം.യേശുദാസൻ, കെ.സി.സി പത്തനംതിട്ട ജില്ലാ സെക്രട്ടറി അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു.

Photo caption: കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത് റീജൻ യൂത്ത് അസംബ്ലി കോന്നി എംഎൽഎ അഡ്വ. കെ യു ജെനീഷ് കുമാർ
ഉദ്ഘാടനം നിർവഹിക്കുന്നു. രോഹിറ്റ് ജോൺ,റവ ജിതിൻ,അനീഷ് തോമസ്, അഡ്വ. പ്രസിൻ ജോർജ് കുറിക്കോസ്, അഡ്വ. ആൽബി അന്ന എബി, റവ.ജോർജ് ഡേവിഡ്, സ്സാം വി.ജേക്കബ്, റവ.ഷാജി കെ.ജോർജ്,ഫാദർ ഷൈജു കുര്യൻ,ജെഫി എം.യേശുദാസൻ സമീപം
What do you feel about this post?
Like
Love
Happy
Haha
Sad

