ചിറ്റാർ പ്രവാസികൾ മാതൃകയാണ് ; കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ

World Pathanamthitta TECH

അബുദാബി, ദുബായ് അടക്കമുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സുകളിൽ ജോലി ചെയ്യുന്ന ചിറ്റാറുകാരായ പ്രവാസി സുഹൃത്തുക്കളുടെയും , കുടുംബാംഗങ്ങളുടെയും കൂട്ടായ്മയാണ് കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ.അന്യ നാട്ടിൽ ജോലി ചെയ്യുമ്പോഴും നാട്ടുകാരായ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും കാര്യങ്ങളിൽ ശ്രദ്ധ വെക്കാനും, ആവിശ്യമായ ഘട്ടങ്ങളിൽ പരസ്പരം സഹായം ചെയ്യുവാനും ഈ കൂട്ടായ്മകൊണ്ടു ഇവർക്ക് കഴിയുന്നു.

കഴിഞ്ഞ ദിവസം കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഈദ് പെരുന്നാളിനോട് അനുബന്ധിച്ച് ഖോർഫഖാൻ ഫുജൈറ ഉല്ലാസ യാത്രയും, കുടുംബ സംഗമവും നടന്നു. വിവിധ എമിറേറ്റുകളിൽ നിന്ന് 90 ഓളം പേർ ഈ സംഗമത്തിൽ പങ്കാളികളായി. കൃത്യമായ സമയം, അച്ചടക്കം, ഒത്തൊരുമ എന്നിവ കൊണ്ട് ഈ പരിപാടി വിജയകാര്യമായി എന്ന് പറയാം. അബുദാബിയിൽ നിന്ന് രാവിലെ അഞ്ചുമണിക്ക് യാത്ര ആരംഭിച്ചു പരിപാടിയുടെ ഭാഗമായി മാറിയ സുഹൃത്തുക്കളെ സംഘാടകർ പ്രത്യേകം അഭിനന്ദിക്കുന്നതായി അറിയിച്ചു.

ഖോർഫഖാൻ വെള്ളച്ചാട്ടം, ബോട്ട് യാത്ര, കൽബ പ്രോഗ്രാം, കുട്ടികളുടെ ഗെയിംസ് , ഹങ്ങിങ് ഗാർഡൻ സൈറ്റ് സീൻ എന്നിവ അതിമനോഹരമായിരുന്നു എന്നവർ പറഞ്ഞു. പിന്നെ ഭക്ഷണമോ അടിപൊളി. പരിപാടിയുടെ വിജയത്തിന് വേണ്ടി പരിശ്രമിച്ച മുഖ്യ കോഡിനേറ്റർ അനീഷ് ഇടയിലവീട്ടിൽ, ജനറൽ സെക്രട്ടറി ഡോ.മനു കുളത്തുങ്കൽ, പ്രസിഡൻറ് നോബിൾ കരോട്ടുപാറ, കോർഡിനേറ്റർമാരായ സിമി, ജോജി തോമസ് , അനൂ സോജു , ഷിജു പി പി, മാത്യു നെടുവേലിൽ ,എന്നിവരെ പ്രത്യേകം പരിപാടിയിൽ വെച്ച് അഭിനന്ദിച്ചു.

പരിപാടികൾക്ക് വേണ്ട നിർദ്ദേശങ്ങളും നേതൃത്വവും നൽകിയ ശ്രീ ഡേവിഡ് ജോർജ് , ശ്രീ ഷാജി കൂത്താടിപ്പറമ്പിൽ ശ്രീ നൗഷാദ് ഹനീഫ എന്നിവരോടുള്ള നന്ദിയും സംഘാടകർ അറിയിച്ചു. ഇവരെ കൂടാതെ അർപ്പണബോധത്തോടെ കൂടി പരിപാടിയുടെ വിജയത്തിന് വേണ്ടി പരിശ്രമിച്ച ഷിയാസ് , മനു , അമ്പിളി കുട്ടൻ അടക്കം നിരവധി ആളുകൾ ഉണ്ട്. അവരോടെല്ലാം നന്ദി അറിയിക്കുന്നു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച യാത്ര വൈകിട്ട് ഏഴരയ്ക്ക് അവസാനിച്ചു. കൂട്ടായ്മയുടെ കരുത്തായി കുതിച്ചു കൊണ്ടിരിക്കുന്ന ചിറ്റാർ പ്രവാസി അസോസിയേഷൻറെ ചരിത്രത്തിലെ ഒരു പൊൻതൂവൽ ആയിരുന്നു പരിപാടി. തുടർന്നുള്ള പരിപാടികൾക്കും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി സഘാടകർ അറിയിച്ചു..

നാട്ടിലെ കാര്യങ്ങളിലും ഈ പ്രവാസികൾ ആശങ്കാകുലരാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചിറ്റാറുകാരായ പ്രവാസികളുടെ 10 ആവശ്യങ്ങൾ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ്, എൽഡിഎഫ് ,എൻഡിഎ സ്ഥാനാർത്ഥികൾക്ക് മുമ്പിൽ പത്രക്കുറിപ്പിലൂടെ അവർ അറിയിച്ചു.

രൂക്ഷമായ വന്യമൃഗ ശല്യം നേരിടുന്ന വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ ഫെൻസിങ് നിർമ്മിക്കുകയും ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുവാൻ വനപാലകർക്ക് കാലഘട്ടത്തിന് അനുയോജ്യമായ പരിശീലനവും ആയുധങ്ങളും നൽകുക, കൃഷിനാശം സംഭവിച്ചാൽ കാലതാമസം കൂടാതെ നഷ്ടപരിഹാരം നൽകുക, മദ്യ-ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും പഞ്ചായത്തിന്റെ പ്രധാന പ്രദേശങ്ങളിൽ സിസിടിവി സ്ഥാപിക്കുകയും ചെയ്യുക, ചിറ്റാർ മാർക്കറ്റ് ജംഗ്ഷൻ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് എക്‌സൈസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, ചിറ്റാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനം നിർമ്മാണം പൂർത്തീകരിക്കുക, കാലഘട്ടത്തിന് അനുയോജ്യമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മലയോര മേഖല കേന്ദ്രീകരിച്ച് ആരംഭിക്കുക, വിമാന കമ്പനികളുടെ ചൂഷണത്തിനെതിരെ കേന്ദ്രത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തുക, മികച്ച സൗകര്യങ്ങളുള്ള ആശുപത്രി എന്ന മലയോരവാസികളുടെ സ്വപ്നം സാക്ഷാത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിച്ചത്. ഈ വിഷയത്തിൽ എല്ലാ സ്ഥാനാർത്ഥികളുടെയും പ്രതികരണവും ഇവർ തേടിയിട്ടുണ്ട്. ഏതാണ്ട് 500 ഓളം അംഗങ്ങളും 4000 കുടുംബാംഗങ്ങളും ഈ സംഘടനയുടെ ഭാഗമാണ്. പ്രവാസികൾ ഉന്നയിക്കുന്ന ആവശ്യങ്ങളോട് സ്ഥാനാർത്ഥികളുടെ ഭാഗത്തുനിന്ന് അനുഭാവപൂർവ്വമായ മറുപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് പ്രസിഡന്റ് നോബിൾ കരോട്ടുപാറ, ജനറൽ സെക്രട്ടറി ഡോ.മനു കുളത്തുങ്കൽ ട്രഷറർ രതീഷ് കൊച്ചു വീട്ടിൽ എന്നിവർ പറഞ്ഞു.

ഷാർജയിലെ സ്രോതസ്സ് എന്ന മലയാളി കൂട്ടായ്മയുടെ കായിക പരിപാടികൾ സമാപിച്ചു.
സ്രോതസ് ഷാർജയുടെ ആദ്യ സ്പോർട്സ് ഡേ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.സ്കൈ ലൈൻ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരങ്ങളിൽ 250 ഓളം പേർ പങ്കാളികളായി. സ്രോതസ് പ്രസിഡൻറ് ഡേവിഡ് വർഗീസ് സ്പോർട്സ് ഡേ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ സ്രോതസ് സെക്രട്ടറി ജയൻ തോമസ് സ്വാഗതം പറഞ്ഞു. കൺവീനർ ഷിബു തോമസ്, ജോയിൻറ് ട്രഷറർ സുനിൽ മാത്യു , സ്ഥാപക അംഗങ്ങളായ ശ്രീ വർഗീസ് ജോർജ്, ശ്രീ ബിജോ കളിക്കൽ ശ്രീ മോഹൻ ജോർജ് , ശ്രീമതി സാലിം ജോർജ് എന്നിവർ പ്രസംഗിച്ചു

തുടർന്ന് സ്രോതസ്സ് അംഗങ്ങളുടെയും കുട്ടികളുടെയും ഓട്ടം, വടംവലി, നടത്ത മത്സരം ചാക്കിൽ കയറി ഓട്ടം പാർസൽ പാസിംഗ്, സ്ഥാപക അംഗങ്ങളുടെ നടത്ത മത്സരം തുടങ്ങിയ വിവിധതരം സ്പോർട്സ് ആൻഡ് ഗെയിംസ് മത്സരങ്ങൾ നടത്തപ്പെട്ടു. വിജയികൾക്ക് സമ്മാനദാനം നടത്തി.

പ്രവാസി കൂട്ടായ്മകൾ വാർത്തകൾ അയക്കുക. സഹകരിക്കുക. എല്ലാവരുടെയും പ്രോത്സാഹനത്തിനും, പിന്തുണക്കും നന്ദിയോടെ ടീം പത്തനംതിട്ടക്ക് വേണ്ടി ജിബു വിജയൻ ഇലവുംതിട്ട . ക്യാമറ ജെയിനി ജിബു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *