പത്തനംതിട്ട : എൺപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സി.പി.ഐ (എം) ജില്ലാ കമ്മറ്റി ഓഫീസ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു .
സി.പി.ഐ (എം) ജില്ല സെക്രട്ടറി രാജു എബ്രഹാം ദേശീയപതാക ഉയർത്തി .
സി. പി. ഐ(എം) സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു സ്വാതന്ത്ര്യദിന സന്ദേശം നടത്തി .ബ്രാഞ്ച് സെക്രട്ടറി സലിം പി. ചാക്കോയുടെ അദ്ധ്യക്ഷതയിൽ സി. പി. ഐ (എം) ജില്ല കമ്മറ്റി അംഗം എൻ.സജി കുമാർ ,ബാബു ജോർജ്ജ് , , ജി. രാജേഷ് എം.ജെ രവി, രാഹുൽ കൃഷ്‌ണ ,റയാൻ എബി ജേക്കബ്ബ് , വിഷ്‌ണു ജയൻ തുടങ്ങിയവർ പ്രസംഗിച്ചു .

അടിക്കുറിപ്പ് : സി.പി.ഐ (എം) ജില്ലാ കമ്മറ്റി ഓഫീസ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ജില്ലാ ഓഫിസിൽ നടന്ന എൺപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സി.പി.ഐ (എം) ജില്ല സെക്രട്ടറി രാജു എബ്രഹാം ദേശീയ പതാക ഉയർത്തുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

