ദേശഭക്തി ഗാനങ്ങൾക്ക് പ്രചാരം നൽകണം ; അടൂർ സുദർശനൻ

Pathanamthitta

കവിയൂർ: ദേശഭക്തിഗാനങ്ങൾക്ക് പ്രചാരം നൽകണമെന്നും അത് ജനങ്ങളിൽ ഭാവാത്മക ദേശഭക്തി ഉണ്ടാക്കുമെന്നും സംഗീതജ്ഞൻ അടൂർ സുദർശനൻ പറഞ്ഞു. തപസ്യ കലാ സാഹിത്യ വേദി പത്തനംതിട്ട ജില്ലാ കമ്മറ്റി കവിയൂരിൽ സംഘടിപ്പിച്ച ദേശഭക്തി ഗാനാലാപന സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശഭക്തി രചനകൾക്ക് കവികൾ പ്രാധാന്യം നൽകണമെന്നും ദേശീയത എന്നു കേൾക്കുന്നതിൽ അഭിമാനവും ആവേശവുമുള്ളവരായി പുതു തലമുറ മാറേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണന്നും അദ്ദേഹംകൂട്ടി ചേർത്തു. തപസ്യ യൂണിറ്റ് അധ്യക്ഷൻ ഓമനക്കുട്ടൻ കെ ജി അധ്യക്ഷത വഹിച്ചു. വലിയ കുന്നം ഹരികുമാരൻ രചിച്ച ത്രിവർണ്ണ ഭാരതം ദേശഭക്തിഗാന ആൽബം ഗായകൻ അഭിലാഷ് ചങ്ങനാശ്ശേരി കലാമണ്ഡലം സുരേന്ദ്രനാഥിന് നൽകി നിർവ്വഹിച്ചു. ജില്ലാ അദ്ധ്യക്ഷൻ എം എ കബീർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബിന്ദുസജീവ് , മനോജ് കാർത്യ , ശ്രീജിത്ത് കുന്നന്താനം എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കലാ രംഗത്തുള്ളവരെ ആദരിച്ചു. തുടർന്ന് ദേശഭക്തി ഗാനാലാപനവും നടന്നു.

What do you feel about this post?

100%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *