മാലിന്യമുക്ത ഓണാഘോഷ നിർദ്ദേശവുമായി ജില്ലാ ശുചിത്വ മിഷൻ

Pathanamthitta

പത്തനംതിട്ട – ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ സംഘടിപ്പിക്കണമെന്ന് ജില്ല ശുചിത്വ മിഷൻ. ഓണാഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുന്നതിനും ഹരിത ചട്ടം പാലിക്കുന്നതിനും പൊതുജനങ്ങളും സംഘാടകരും ശ്രദ്ധിക്കണം.

ആഘോഷങ്ങളിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും ഒഴിവാക്കണം. പുനരുപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദവുമായ വസ്തുക്കൾ പകരം ഉപയോഗിക്കണം. പൊതുസ്ഥലങ്ങളിലും ആഘോഷ വേദികളിലും മാലിന്യം വലിച്ചെറിയാതെ ഉറവിടത്തിൽ തന്നെ തരംതിരിച്ച് ശേഖരിക്കുകയും ശാസ്ത്രീയമായി സംസ്‌കരിക്കുകയും വേണം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *