പത്തനംതിട്ട – മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച ‘ഹരിത ഓണം 2026’ പദ്ധതിയുടെ ലോഗോ തദേശ സ്വയംഭരണ വകുപ്പ് കാര്യാലയത്തിൽ ജോയിന്റ് ഡയറക്ടർ ടി കെ സയൂജ പ്രകാശനം ചെയ്തു. ഓണാഘോഷങ്ങളിൽ ഹരിതചട്ടം പാലിക്കുന്നതിനും മാലിന്യ നിർമാർജനം ഉറപ്പാക്കുന്നതിനുമുള്ള ബോധവൽകരണ പ്രവർത്തനങ്ങൾക്ക് ലോഗോയുടെ പ്രകാശനത്തോടെ തുടക്കം കുറിച്ചു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക, ഉറവിടത്തിൽ തന്നെ മാലിന്യം തരം തിരിച്ച് ശേഖരിക്കുക, പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിക്കുക തുടങ്ങിയ പരിസ്ഥിതി സൗഹൃദ സന്ദേശങ്ങളാണ് ഹരിത ഓണം 2026 മുന്നോട്ടുവയ്ക്കുന്നത്.
ജനപങ്കാളിത്തത്തോടെ മാലിന്യമുക്തവും ഹരിതാഭവുമായ ഓണം ആഘോഷിക്കുന്നതിനായി എല്ലാവരും ഹരിത ചട്ടം പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജില്ല ഡെപ്യൂട്ടി ഡയറക്ടർ പി രാജേഷ് കുമാർ, പ്രോജക്ട് ഡയറക്ടർ കെ ഇ വിനോദ് കുമാർ , ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ എം വിനീത് കെ എം എന്നിവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

