പന്തളം – എംസി റോഡിൽ കുളനട മാന്തുകയിൽ നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കുളനട മാന്തുക റീത്ത് പള്ളി ജംഗ്ഷന് സമീപം ഇന്ന് (ഓഗസ്റ്റ് 23) അതിരാവിലെയാണ് അപകടം ഉണ്ടായത്. മാന്തുക സ്വദേശി ജിജോമോൻ ആണ് മരണപ്പെട്ടത്. അമ്മയെ സമീപത്തുള്ള പള്ളിയിലാക്കിയ ശേഷം ജിജോമോൻ ബൈക്കിൽ തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ മാന്തുക ജംഗ്ഷനിൽ വെച്ച് നിയന്ത്രണം വിട്ട് ജിജോ സഞ്ചരിച്ചിരുന്ന ബൈക്കിലും തുടർന്ന് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ജിജോയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ കാലിനും പരിക്കുണ്ട്. ഓട്ടോറിക്ഷയ്ക്കും കാറിനും കടുത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


ചിത്രങ്ങൾ – അപ്പു ഉള്ളന്നൂർ
What do you feel about this post?
Like
Love
Happy
Haha
Sad

