തിരുവല്ല – താലൂക്ക് ആശുപത്രിയിൽ പുതിയ ലക്ഷ്യ ലേബർ റൂം ആന്റ് ഓപ്പറേഷൻ തിയേറ്റർ, വയോജന വാർഡ്, പോളിഡെന്റൽ ക്ലിനിക്ക്, ഓക്‌സിജൻ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനം ഓഗസ്റ്റ് 24 രാവിലെ 10 ന് ആരോഗ്യ കുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിക്കും. വർഗീസ് മാമ്മൻ എംഎൽഎ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. തിരുവല്ല നഗരസഭ ചെയർപേഴ്‌സൺ എസ് ലേഖ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി മീനാക്ഷി, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, ജില്ല കലക്ടർ എ നിസാമുദ്ദീൻ, ദേശീയ ആരോഗ്യ ദൗത്യം സ്‌റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ് നായർ, തിരുവല്ല സബ്കലക്ടർ സുമിത് കുമാർ താക്കൂർ, നഗരസഭ വൈസ് ചെയർപേഴ്‌സൺ കെ വി വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.
What do you feel about this post?
100%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

