തിരുവല്ല: കാവുംഭാഗം ഗവ. എൽ.പി.എസ് സ്കൂളിലെ ആറു കുട്ടികൾക്ക് ചിക്കൻ പോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു. വിവിധ ക്ലാസുകളിലെ ആറു കുട്ടികൾക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. അടുത്ത ബുധനാഴ്ച വരെയാണ് സ്കൂളിന് അവധി. 322 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. നഗര കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ നിർദേശത്തെ തുടർന്നാണ് സ്കൂളിന് അവധി നൽകിയിരിക്കുന്നത്. കൂടുതൽ കുട്ടികളിലേക്ക് അസുഖം പകരാതിരിക്കാനുള്ള മുൻകരുതലായാണ് സ്കൂളിന് അവധി നൽകിയിരിക്കുന്നത്.


