സ. ചടയൻ ഗോവിന്ദൻ്റെ 27- മത് ചരമവാർഷികം പത്തനംതിട്ടയിലും ആചരിച്ചു.

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട : സി.പി.ഐ (എം) മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻ്റെ 27- മത് ചരമവാർഷികം ജില്ല കമ്മറ്റി ഓഫീസ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ജില്ല കമ്മറ്റി ഓഫീസ് അങ്കണത്തിൽ പതാക ഉയർത്തൽ , അനുസ്മരണ സമ്മേളനം , പുഷ്പാർച്ചന എന്നിവയോടെ ആചരിച്ചു.

സി.പി.ഐ (എം) സംസ്ഥാന കമ്മറ്റി അംഗം കെ.പി. ഉദയഭാനു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സലിം പി. ചാക്കോ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ (എം) ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആർ. സനൽകുമാർ, ജി. രാജേഷ് , ബാബു ജോർജ്ജ്, അജിത്കുമാർ ആർ , ഇ.കെ. ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

അടിക്കുറിപ്പ് :
സി.പി.ഐ (എം) മുൻ സംസ്ഥാന സെക്രട്ടറി സഖാവ് ചടയൻ ഗോവിന്ദൻ്റെ 27-ാം ചരമവാർഷിക ത്തോടനുബന്ധിച്ച് സി.പി.ഐ (എം) ജില്ലാ കമ്മറ്റി ഓഫീസ് അങ്കണത്തിൽ സി.പി.ഐ (എം) സംസ്ഥാന കമ്മറ്റിയംഗം കെ.പി. ഉദയഭാനു പതാക ഉയർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *