സ്കറിയ സാറിൻറെ ഓർമ്മയ്ക്കായി മൂന്ന് വിധവകൾ അടങ്ങിയ കുടുംബത്തിന് ഡോ .എം .എസ്. സുനിലിന്റെ 381 -മത് സ്നേഹഭവനം

Pathanamthitta Kerala

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം .എസ്. സുനിൽ സ്വന്തമായി വീട് നിർമ്മിക്കുവാൻ കഴിയാതെ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന വിധവകളായ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തിനു നിർമ്മിച്ചു നൽകുന്ന 381 – മത് സ്നേഹഭവനം സ്കറിയ സാറിൻറെ ഓർമ്മയ്ക്കായി മണ്ണടി പാണ്ടിമലപ്പുറം പനമ്പിൻചിറകുഴി വിധവയായ സരസ്വതിക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും സ്കറിയ സാറിൻറെ ഭാര്യ സാറാമ്മ ടീച്ചർ നിർവഹിച്ചു. വിധവയായ സരസ്വതിയും പ്രായമായ അമ്മ ചെല്ലമ്മയും വിധവയായ മകൾ സൗമ്യയും രണ്ട് കുഞ്ഞുങ്ങളുമായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ യാതൊരു നിവൃത്തിയുമില്ലാതെ കഴിഞ്ഞിരുന്ന അവസ്ഥ നേരിൽ കണ്ടു മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി സ്കറിയ സാറിൻറെ കുടുംബം നൽകിയ തുക ഉപയോഗിച്ച് രണ്ട് മുറികളും ,അടുക്കളയും, ഹാളും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ., ലയൺസ് ക്ലബ് സോണൽ പ്രസിഡൻറ് സന്തോഷ്. എം. സാം., സിന്ധു ദിലീപ്., ബിനോയി സ്കറിയ., ദിയ ജോയ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
സാമൂഹിക പ്രവർത്തക ഡോ.എം .എസ്. സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന കുടുംബത്തിനു നിർമ്മിച്ചു നൽകുന്ന 381 -മത് സ്നേഹഭവനത്തിൻറെ താക്കോൽദാനച്ചടങ്ങ് സ്പോൺസർ സാറാമ്മ ടീച്ചർ നിർവഹിക്കുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *