സെൻസസ് : പ്രശ്‌നോത്തരി വിജയികൾക്ക് സമ്മാനം നൽകി

Pathanamthitta

പത്തനംതിട്ട – സെൻസസ് 2027 ന്റെ ഭാഗമായി സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രശ്‌നോത്തരി വിജയികൾക്ക് ജില്ല കലക്ടർ എ നിസാമുദ്ദീൻ സമ്മാനം വിതരണം ചെയ്തു. ആരോൺ ബിനോയി (ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, അടൂർ), വി.ആർ. സ്വാതിക (ബാം കോളജ്, തുരുത്തിക്കാട്), ലക്ഷ്മി അജിത്കുമാർ (മാർത്തോമ എച്ച്.എസ്.എസ്, പത്തനംതിട്ട), ബിനിയ സാബു (മാർത്തോമ കോളജ്, തിരുവല്ല), എ. ലക്ഷ്മിപ്രിയ (ബാലികാമടം എച്ച്.എസ്.എസ്, തിരുവല്ല), അദ്വൈത് അനിൽ (എൻ.എസ്.എസ്. എച്ച്.എസ്.എസ് പന്തളം) എന്നിവരാണ് വിജയികളായത്.

സെൻസസ് ആദ്യഘട്ട പ്രവർത്തനങ്ങളുടെ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പ്രശ്‌നോത്തരി സംഘടിപ്പിച്ചതെന്ന് ജില്ല കലക്ടർ പറഞ്ഞു. സെൻസസ് പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് വലിയ പങ്കുണ്ട്. രണ്ടാംഘട്ടത്തിലും അവരുടെ സഹായം ആവശ്യമുണ്ട്. അടുത്ത പത്തുവർഷത്തേക്ക് വേണ്ടിയുള്ള സെൻസസ് വിവരങ്ങൾ ഏറ്റവും ഉപയോഗം വരുന്നത് യുവതലമുറയ്ക്ക് ആണെന്നും കലക്ടർ പറഞ്ഞു. സെൻസസ് ഡയറക്ടറേറ്റിന്റെയും ജില്ല ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പ്രശ്‌നോത്തരി സംഘടിപ്പിച്ചത്.

കലക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എഡിഎം ആർ രാജലക്ഷ്മി, സെൻസസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ വി സി നിഷ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *