തിരുവല്ല – എം.ജി സോമൻ എന്നും ഞങ്ങളുടെ വല്ല്യേട്ടനെന്നും ഇരുപത്തിയേഴ് വർഷങ്ങളായി ഓർമ്മകൾ അവസാനിക്കാത്തിടത്താണ് അദ്ദേഹത്തിൻ്റെ മഹത്വം എന്നും ചലച്ചിത്ര സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ പറഞ്ഞു. തപസ്യ കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ നടത്തിയ എംജി സോമൻ അനുസ്മരണം “സോമഗായത്രി” പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തപസ്യ ജില്ലാ അദ്ധ്യക്ഷൻ അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി.ജി. ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.

ചലച്ചിത്ര നടൻ കൃഷ്ണപ്രസാദ്, കവിയൂർ ശിവപ്രസാദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തിയ യോഗത്തിൽ തിരുവല്ല ഡി.വൈ.എസ്സ്.പി. എസ്സ്. അഷാദ് , തപസ്യ ഭാരവാഹികളായ ശിവകുമാർ അമൃതകല, ഉണ്ണികൃഷ്ണൻ വസുദേവം, ജയകൃഷ്ണൻ കലഞ്ഞൂർ, നിരണം രാജൻ, ശ്രീദേവി മഹേശ്വർ, കളരിയ്ക്കൽ ശ്രീകുമാർ, ബിന്ദു സജീവ്, തിരുവല്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി പ്രസിഡൻ്റ് കെ.പ്രകാശ് ബാബു, മർച്ചൻറ് അസോസിയേഷൻ പ്രസിഡൻ്റ് എം. സലീം, വിനു കണ്ണഞ്ചിറ, കെ.ആർ. പ്രതാപചന്ദ്ര വർമ്മ, എം.ജി. സോമൻ്റെ കുടുംബാംഗങ്ങളായ സിന്ധു ഗിരീഷ്, സജി സോമൻ, ബിന്ദു സജി എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ കലാ സാഹിത്യ മേഖലകളിൽ മികവ് പുലർത്തിയ വിവിധ വ്യക്തിത്വങ്ങളെ ആദരിച്ചു.



