കോഴഞ്ചേരി : വള്ളപ്പാട്ടിന്റെ ഈരടികൾ മുഴങ്ങിയ അന്തരീക്ഷത്തിൽ മൂക്കന്നൂർ പള്ളിയോടത്തിനായി ഉളികുത്തി. രാവിലെ ക്ഷേത്ര മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി ശ്രീകോവിലിനുള്ളിൽനിന്ന് ദീപം പകർന്ന് ഭദ്രദീപം കൊളുത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് കരയിലെ മൂത്താചാരിയെയും പള്ളിയോട ശില്പിയെയും പൊന്നാടയണിച്ച് വള്ളപ്പാട്ടിന്റെ അകമ്പടിയോടെ ക്ഷേത്രത്തിന് വലംവെച്ച് മാലിപ്പുരയിലേക്ക് ആനയിച്ചു.
പള്ളിയോട നിർമാണത്തിനായി മാലിപ്പുരയിലെ കാമരത്തിൽ വെച്ചിട്ടുള്ള ആഞ്ഞിലിത്തടിയിൽ മൂക്കന്നൂർ കരയിലെ മൂത്താചാരി എം.ആർ.മോഹനൻ ആചാരി ആദ്യ ഉളികുത്തി. തുടർന്ന് ശില്പി അയിരൂർ സതീഷ് ആചാരിയുടെ നേതൃത്വത്തിൽ പള്ളിയോട നിർമാണത്തിന് തുടക്കം കുറിച്ചു. പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറർ രമേശ് മാലിമേൽ, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ബി.കൃഷ്ണകുമാർ, അനൂപ് ഉണ്ണികൃഷ്ണൻ, കെ.ആർ.സന്തോഷ്, ഡി.രഘുനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

