പന്തളം – അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന 6 കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പോലീസ് പിടികൂടി. ഓടനാവട്ടം മുട്ടറ രാജീവ് ഭവനത്തിൽ രാജീവ്(39), കൊട്ടാരക്കര നെടുവത്തൂർ കുറുമ്പാലൂർ മുകളുവിള വീട്ടിൽ സോമൻ (48) എന്നിവരാണ് പിടിയിലായത്.

എം.സി റോഡിൽ പന്തളം വലിയ പാലത്തിനു സമീപം ഓപറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രി പന്തളം പൊലീസും ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. പന്തളം ഇൻസ്‌പെക്ടർ സജീഷ്‌കുമാർ, എസ്.ഐ യു.വി വിഷ്ണു, അഡീഷനിൽ എസ്.ഐ വിജയകുമാർ, പൊലീസുദ്യോഗസ്ഥരായ എസ് അൻവർഷ, സിജു, ഡാൻസാഫ് അംഗങ്ങളായ സുജിത്, മിഥുൻ ജോസ്, ഷഫീക്ക് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


