മൂന്നാർ : ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ.. ആ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ യുവതി ഒളിച്ചോടിയത് കാമുകനായ പോലീസുകാരനൊപ്പമെന്ന് വ്യക്തമായി . ഇടുക്കി ജില്ലക്കാരനായ ഒരു പൊലീസുകാരനുമായി യുവതി മൂന്നാറിൽ ഉള്ളതായി കണ്ടെത്തി. നെടുമ്പാശ്ശേരി സ്വദേശിനിയും രണ്ടു മക്കളുടെ അമ്മയുമായ യുവതിയെ കാണാനില്ലെന്ന ഭർത്താവിൻറെ പരാതിയെത്തുടർന്നാണ് പൊലീസ് എല്ലാ സ്റ്റേഷനുകളിലേക്കും അറിയിപ്പു നൽകിയത്. കാമുകനായ മുട്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥനൊപ്പമാണ് യുവതി കടന്നതെന്നാണ് അന്വേഷണത്തിൽ കണ്ടത്തിയത്. ടവർ ലൊക്കേഷനിൽ ഇരുവരും മൂന്നാറിലുള്ളതായി കണ്ടെത്തിയതോടെയാണ് എസ് പോലീസ് പരിശോധന നടത്തിയത്. ഇരുവരെയും പിടികൂടുന്നതിനായി ഇന്നലെ പൊലീസ് മൂന്നാറിൽ വ്യാപകമായി പരിശോധന നടത്തിയെങ്കിലും മൂന്നു തവണ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു. ഇവരെ പിടികൂടാൻ പിന്നാലെ തന്നെയാണ് പൊലീസ്..
What do you feel about this post?
Like
Love
Happy
Haha
Sad

