അയിരൂർ ഗ്രാമ സേവാ സമിതിയുടെ 26-മത് വാർഷികം

Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – അയിരൂർ ഗ്രാമ സേവാ സമിതിയുടെ 26-മത് വാർഷികം ജൂലായ് 26 ന് ഉച്ചക്ക് ശേഷം 3 മണി മുതൽ അയിരൂർ ജെ എം ആൻഡ് എം എ ഹോളിസ്റ്റിക് സെന്ററിൽ വെച്ച് നടക്കുകയാണ്. കഴിഞ്ഞ 25 വർഷമായി അയിരൂരിലെ ജനങ്ങൾക്കിടയിൽ സാമൂഹിക സാംസ്കാരിക സേവന പ്രവർത്തനങ്ങളിൽ സജീവമായ സംഘടനയായ ഗ്രാമ സേവാ സമിതി കഴിഞ്ഞ കാലങ്ങളിൽ തങ്ങളുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ച എല്ലാ സജ്ജനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നതായി വാർത്താക്കുറുപ്പിലൂടെ അറിയിച്ചു.

26 മത് വാർഷികം രജത ജൂബിലി വർഷമായി ആചരിക്കുകയാണ്. പ്രസ്തുത വാർഷിക സമ്മേളനം റാന്നി എംഎൽഎ ശ്രീ. പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നതും, യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായ ശ്രീ. അരുൺ മോഹൻ മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്. പ്രസ്തുത ചടങ്ങിൽ പുതുമുഖ മിമിക്രി ആർട്ടിസ്റ്റ് സി ഹരികുമാർ കാഞ്ഞീറ്റുകരയെ ആദരിക്കുന്നതുമാണ്. കൂടാതെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ച കുട്ടികൾക്ക് വീര ജവാൻ അനൂപ് ജി നായർ സ്മാരക അവാർഡും സമ്മാനിക്കും. വാർഷിക യോഗം വിജയിപ്പിക്കുവാൻ എല്ലാവരുടെയും സാന്നിദ്ധ്യ സഹായ സഹകരണം ഉണ്ടാകണമെന്ന് കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി അശോകൻ എ.വി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *