പിണറായി സർക്കാർ ജീവനക്കാരുടെ താൽപര്യങ്ങൾ ബലികഴിച്ചു : പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

Pathanamthitta

പത്തനംതിട്ട – കഴിഞ്ഞ പത്ത് വർഷക്കാലം ഭരണം നടത്തിയ പിണറായി സർക്കാർ ജീവനക്കാരുടെ താൽപര്യങ്ങൾ ബലി കഴിച്ചതായി ഡി.സി.സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.റ്റി.യു.സി) ജില്ലാ പ്രവർത്തക കൺവൻഷൻ പത്തനംതിട്ട രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാരുടെ വേതന വർദ്ധനവിനും ജോലിഭാരം കുറയ്ക്കുന്നതിനും യു.ഡി.എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഡി.സി.സി പ്രസിഡൻറ് പറഞ്ഞു.സംഘടനയിൽ പുതിയതായി എത്തിയ 86 അംഗങ്ങളെ സ്വീകരിച്ചു. എഫ്.ഇ.ഇ.എ ജില്ലാ പ്രസിഡൻറ് അഞ്ജൻ എ.ആർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് അനിൽ തോമസ്, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് വിജയ് ഇന്ദുചൂഢൻ, സംസ്ഥാന ജില്ലാ ഭാരവാഹികളായ വിനോദ് .എസ്, എസ്. സുശീലൻ, ഷിൻ ശ്യാമളൻ, ഷെറീഫ് കൊട്ടിയാടൻ, അഖിൽ സപ്തസതി, സുജിത് .എസ്, ഗോകുൽ രാജ് .പി, അനിൽ കൊച്ചുമൂഴിക്കൽ, പ്രസാദ് കെ.കെ, അരുൺ കുമാർ എ, ജി. ഉണ്ണികൃഷ്ണപിള്ള, അരുൺ .എൻ എന്നിവർ പ്രസംഗിച്ചു.


ഫോട്ടോ അടിക്കുറിപ്പ്:
കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.റ്റി.യു.സി) ജില്ലാ പ്രവർത്തക കൺവൻഷൻ പത്തനംതിട്ട രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ ഡി.സി.സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു. ഷെറീഫ് കൊട്ടിയാടൻ, അഖിൽ സപ്തസതി, ഷിൻ ശ്യാമളൻ, അഞ്ജൻ എ.ആർ, അനിൽ തോമസ്, വിനോദ് എസ്, സാമുവൽ കിഴക്കുപുറം, പ്രസാദ് കെ.കെ,

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *