ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണം: യു റ്റി യു സി ദേശീയ സെക്രട്ടറി തോമസ് ജോസഫ്.

Pathanamthitta

പത്തനംതിട്ട: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന തരത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വി.ബി.ജി.റാംജി . നിയമം പിൻവലിക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (യു റ്റി യു സി ) പത്തനംതിട്ട ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു .ജില്ലാ പ്രസിഡന്റ് രവി പിള്ളയുടെ അധ്യക്ഷതവഹിച്ച യോഗം യു റ്റി യു സി ദേശീയ സെക്രട്ടറി തോമസ് ജോസഫ് ഉത്‌ഘാടനം ചെയ്തു . 125 തൊഴിൽദിനമെന്ന വാഗ്ദാനം മുന്നോട്ടുവെച്ച് “ആവശ്യത്തിന് അനുസരിച്ചുള്ള തൊഴിൽ” എന്ന സംവിധാനം നടപ്പാക്കാനുള്ള കേന്ദ്രനീക്കം തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതാണെന്ന് ആരോപിച്ചു. പുതിയ നിയമം നടപ്പാക്കിയാൽ നിലവിൽ ലഭിച്ചുവരുന്ന തൊഴിൽദിനങ്ങൾ പോലും തൊഴിലാളികൾക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി.

പദ്ധതിയുടെ ചെലവിന്റെ ഭാരം സംസ്ഥാന സർക്കാരുകൾക്ക് മേൽ അടിച്ചേൽപ്പിച്ചുകൊണ്ട് നിയന്ത്രണം കേന്ദ്രസർക്കാരിൽ കേന്ദ്രീകരിക്കാനുള്ള വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും യോഗം ചൂണ്ടിക്കാട്ടി. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ എടുക്കുന്ന കമ്മിറ്റിയിൽ നിന്ന് കർഷകത്തൊഴിലാളികളെയും ട്രേഡ് യൂണിയനുകളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ജനപ്രതിനിധികളെയും ഒഴിവാക്കിയത് ജനാധിപത്യവിരുദ്ധമാണെന്നും വിമർശിച്ചു.

ജില്ലാ സെക്രട്ടറി ബിന്ദു വിദ്യാധരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്യാമളപള്ളിക്കൽ,ഷാഹിദ ഷാനവാസ്, സൗദാമിനി, ദേശരഥൻ,ഹുസൈൻ,ഓമന പള്ളിക്കൽ, ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *