ഗവർണ്ണർ മഹാത്മാഗാന്ധി സെനറ്റിലേക്കു നോമിനേറ്റ് ചെയ്ത അശ്വതി എസ്സിനെ അനുമോദിച്ചു .

Pathanamthitta

കോഴഞ്ചേരി – മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി സെനറ്റിലേക്കു നോമിനേറ്റ് ചെയ്യപ്പെട്ട കൊഴഞ്ചേരി സെന്റ്‌തോമസ് കോളേജിലെ മൂന്നാം വർഷ ബികോം വിദ്യാർത്ഥിനി കുമാരി അശ്വതി എസ്സിനെ എബിവിപി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വിദ്യാഭ്യാസ രംഗത്തെ വ്യത്യസ്ത മേഖലകളിൽ പ്രവീണ്യം തെളിയിച്ചവരെ യൂണിവേഴ്സിറ്റി സെനറ്റിലേക്ക് ചാൻസിലർ കൂടിയായ ബഹുമാനപ്പെട്ട ഗവർണർ നോമിനേറ്റ് ചെയ്യുന്ന കൂട്ടത്തിലാണ് കിക്ക് ബൊക്സിങ്ങ് കായിക രംഗത്ത് പ്രവീണ്യം തെളിയിച്ച അശ്വതിയെ ഉൾപ്പെടുത്തിയത്. സെന്റ്‌തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥിയും ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമായ പി ആർ ഷാജി അശ്വതിയെ ആദരിച്ചു. ഗുജറാത്തിൽ നടക്കുന്ന ദേശീയ കിഡ് ബൊക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന അശ്വതിക്ക് മിത്രം ഗ്രൂപ്പ്‌ നൽകിയ ഉപഹാരം എബിവിപി മുൻ ജില്ലാ കൺവീനർ വിനു വി ചെറുകൊൽ സമർപ്പിച്ചു,

എബിവിപി സംസ്ഥാന വർക്കിംഗ്‌ കമ്മിറ്റി അംഗം അഭിമന്യൂ എസ് ആർ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അമർനാഥ് എസ്സ് , എബിവിപി യൂണിറ്റ് സെക്രട്ടറി അവന്തിക എസ്സ് പ്രദീപ്‌, ഭാരവാഹികളായ ബദരിനാഥ്‌ എസ്, പാർത്ഥിവ് സായി ആർ എന്നിവർ സംസാരിച്ചു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *