പത്തനംതിട്ട: പത്തനംതിട്ട മാർത്തോമാ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും എസ്എസ്എൽസി,ഹയർ സെക്കന്ററി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും പാഠ്യ അനുബന്ധ പ്രവർത്തങ്ങളുടെയും, സയൻസ് ലാബിന്റെയും ഉദ്ഘാടനവും നടത്തപെട്ടു. പി റ്റി എ പ്രസിഡന്റ് അഡ്വ. ജോൺ പോൾ മാത്യുന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മാർത്തോമാ സഭ അടൂർ ഭദ്രസനാധ്യക്ഷൻ അഭി. മാത്യൂസ് മാർ സെറാഫിo എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. പാഠ്യ അനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിലും അവാർഡ് വിതരണം എം ടി ആൻഡ് ഇ എ സ്കൂൾ മാനേജർ റവ. ജോജി തോമസും നിർവഹിച്ചു . ചടങ്ങിൽ റവ. സോജു എം തോമസ് മുൻസിപ്പൽ കൗൺസിലർ സി കെ അർജുനൻ പ്രിൻസിപ്പൽ ഹേമ മേരി മാത്യു, ഹെഡ്മിസ്ട്രസ് ഷീജ ബേബി മാത്യു വർഗീസ്, മീന എലിസബത്ത് മത്തായി എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ – ഷാജി വെട്ടിപ്പുറം :
പത്തനംതിട്ട മാർത്തോമാ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും എസ്എസ്എൽസി,ഹയർ സെക്കന്ററി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും,സയൻസ് ലാബിൻറെ ഉദ്ഘാടനവും മാർത്തോമാ സഭ അടൂർ ഭദ്രസനാധ്യക്ഷൻ മാത്യൂസ് മാർ സെറാഫിo എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

