ആശ്വാസമായി അവകാശരേഖ; മല്ലപ്പള്ളി താലൂക്ക്തല അദാലത്തില്‍ 11 പേര്‍ക്ക് ബിപിഎല്‍ കാര്‍ഡ് ലഭ്യമാക്കി

Kerala Pathanamthitta
Print Friendly, PDF & Email

മല്ലപ്പള്ളി – സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക്തല അദാലത്തില്‍ റേഷന്‍ കാര്‍ഡ് വിഭാഗം ബിപിഎല്ലിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ചതില്‍ 11 പേര്‍ക്ക് റേഷന്‍കാര്‍ഡ് വിതരണം ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും വ്യവസായ മന്ത്രി പി രാജീവും ചേര്‍ന്നാണ് കാര്‍ഡുകള്‍ വിതരണം ചെയ്തത്.
മല്ലപ്പള്ളി താലുക്കിലുള്‍പ്പെട്ട പി.ജയന്തി, ചിന്നമ്മ, കെ. എന്‍. രാധ, ഷീബ ഈപ്പന്‍, പി.എസ്. സരസമ്മ, ടി ജി സോമന്‍, സൂസമ്മ ഈപ്പന്‍, പി.ഐ. എലിസബത്ത്, എന്‍.ആര്‍. സദാനന്ദന്‍, ശ്യാമള കാര്‍ത്തികേയന്‍, ടി. ജി. മണിയമ്മ എന്നിവര്‍ക്കാണ് ബിപിഎല്‍ കാര്‍ഡ് നല്കിയത്. ഏറെ സന്തോഷത്തോടെയാണ് ഗുണഭോക്താക്കള്‍ അദാലത്തില്‍ നിന്ന് തങ്ങളുടെ അവകാശ രേഖയുമായി മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *