കട്ടപ്പന: കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഇന്ധനക്കൊള്ളയ്ക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെ ആർഎസ്‌പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.
ധർണ ആർഎസ്‌പി സംസ്ഥാന കമ്മിറ്റി അംഗം ജി. ബേബി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോഴും നികുതി കൂട്ടി കേന്ദ്രവും, അധിക നികുതി വേണ്ടെന്നുവെക്കാതെ സംസ്ഥാനവും ജനങ്ങളെ ഒരേപോലെ ദ്രോഹിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആർഎസ്‌പി ജില്ലാ സെക്രട്ടറി സി. വർഗീസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ അജോ കുറ്റിക്കൻ, പി.ജെ. ലൂക്കോസ്, ജോർജ് കണ്ണംപേരൂർ, ഇ.വി. തങ്കപ്പൻ, എ.ആർ. ബാലചന്ദ്രൻ, വി.എസ്. അബാസ്, കെ.ജി. കണ്ണൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

