മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതിമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

Pathanamthitta

ഓമല്ലൂർ – ഗ്രാമപഞ്ചായത്തിലെ ഐമാലി വെസ്റ്റിലെ മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതിയിലൂടെ യാഥാർത്ഥ്യമായത് നാടിന്റെ ദീർഘകാലത്തെ ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതി, അംബേദ്കർ നഗർ സാംസ്‌കാരിക നിലയം എന്നിവയുടെ ഉദ്ഘാടനം പറയനാലി എൻഎസ്എസ് കരയോഗ അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

റോഡ്, സ്‌കൂൾ , ആശുപത്രി തുടങ്ങി മേഖലയിലെല്ലാം വികസനം വന്നു. ദീർഘകാലമായുളള കുടിവെള്ള പ്രശ്നം പരിഹരിക്കാൻ 45 ലക്ഷത്തിലധികം രൂപ വിനിയോഗിച്ച് കുടിവെള്ള പദ്ധതി പൂർത്തിയാക്കി.

ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് 2022- 23 വാർഷിക പദ്ധതി ഉൾപ്പെടുത്തി 45.70 ലക്ഷം രൂപ വിനിയോഗിച്ചാണ് മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതി നടപ്പാക്കിയത്. 2024-25, 2025-26 വാർഷിക പദ്ധതിയിൽ 18 ലക്ഷം രൂപ വിനിയോഗിച്ചാണ് അംബേദ്കർ നഗർ സാംസ്‌കാരിക നിലയം നിർമിച്ചത്.
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ കുടിവെള്ള പദ്ധതിക്കായി സ്ഥലം സൗജന്യമായി നൽകിയ മുളമൂട്ടിൽ ശൈലാ കുമാരി ടീച്ചറിനെ മന്ത്രി വീണാ ജോർജ് ആദരിച്ചു.

ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ, അംഗം സുജാത, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആർ അനീഷ, അംഗങ്ങളായ വി ജി ശ്രീവിദ്യ, പി വി അന്നമ്മ, ബിഡിഒ ആർഎസ് അനിൽകുമാർ, ഗുണഭോക്തൃ സമിതി കൺവീനർ എസ് മണി, വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *