തിരുവല്ല – ജവാൻ നിറക്കുന്ന പ്ലാസ്റ്റിക് കുപ്പിയുടെയും അടപ്പിന്റെയും വില കൂടിയെന്ന പേരിൽ തിരുവല്ല പൊടിയാടിയിലെ ട്രാവൻകൂർ ഷുഗേഴ്സിൽ ‘ജവാൻ’ മദ്യ ഉൽപാദനം നിർത്തിവെച്ചിരിക്കുകയാണ്. സർക്കാരിന് അഞ്ചു ദിവസം 28.8 കോടി രൂപയുടെ കച്ചവടം നഷ്ടമായി എന്നാണു കണക്കുകൾ.. വില കുറഞ്ഞ, ഈ മദ്യമായ ജവാൻ കിട്ടാതായതോടെ ഇതേ ശ്രേണിയിൽ സ്വകാര്യ കമ്പനികൾ വിൽക്കുന്ന മദ്യത്തിന്റെ കച്ചവടം കുതിച്ചുകയറി. ഒരാഴ്ചയാകാറായിട്ടും പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കാത്തതിനാൽ ബവ്കോ സിഎംഡി എം.ആർ. അജിത്കുമാറിനെ മന്ത്രി എം. ലിജു വിളിച്ചുവരുത്തിയെങ്കിലും പ്രശ്നം തീർന്നില്ല എന്നാണറിയുന്നത്.
കമ്പനിയുമായി ചർച്ച നടത്തി പരിഹാരമുണ്ടാക്കുകയോ, ബദൽ മാർഗം തേടുകയോ, സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി കരാറിൽ താൽക്കാലികമായി ഭേദഗതി വരുത്തുകയോ ചെയ്യാനുള്ള സാദ്ധ്യതകളൊന്നും ബവ്കോ മാനേജ്മെന്റ് തേടിയില്ല എന്നാണറിയുന്നത്. ഉൽപാദനം എപ്പോൾ പുനരാരംഭിക്കാനാകുമെന്ന ഉറപ്പ് ബവ്കോ മാനേജ്മെന്റിന് പറയാനാകുന്നില്ല. ജവാൻ എന്നിനി കിട്ടും എന്ന ചോദ്യവുമായി പാവം കുടിയന്മാർ. !! നല്ല മലശോധനക്കും, വയറിളകാൻ മരുന്നായും ഒക്കെ പലരും ജവാൻ ഉപയോഗിക്കുന്നുണ്ട് എന്നാണു വിവരം. !!
What do you feel about this post?
Like
Love
Happy
Haha
Sad

