ഡോ. എം.എസ് സുനിലിന്റെ 371-മത് സ്നേഹഭവനം രമ്യ ഗിരീഷിനും നാല് കുട്ടികൾക്കും

Kerala Pathanamthitta

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 371- മത് സ്നേഹഭവനം രാജു അമ്മിണി ദമ്പതികളുടെ അമ്പതാം വിവാഹ വാർഷിക സമ്മാനമായി അങ്ങാടിക്കൽ രമ്യാ ഗിരീഷിനും നാല് കുട്ടികൾക്കുമായി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും രാജു അമ്മിണി ദമ്പതികൾ നിർവഹിച്ചു. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതിരുന്ന കൊട്ടാരക്കര ഇളമാട് സ്വദേശിയായ ഗിരീഷിനും കുടുംബത്തിനും ആയി പാലാ സ്വദേശിയായ ഗീതയുടെ സഹായത്താൽ 5 സെൻറ് സ്ഥലം അങ്ങാടിക്കൽ വടക്ക് വാങ്ങി നൽകുകയും അതിൽ ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ, രാജു അമ്മിണി ദമ്പതികൾ നൽകിയ തുക ഉപയോഗിച്ച് ഇവർക്കായി 2 മുറികളും, അടുക്കളയും, ഹാളും, ശുചിമുറിയും സിറ്റൗട്ട് മടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ.പി. ജയലാൽ, സന്തോഷ്. എം. സാം, പ്രദീപ് അമ്പാട്ട്, എം. ജെ. ശോശാമ്മ, രാജമ്മ സക്കറിയ, ബിനു സ്കറിയ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ – ഷാജി വെട്ടിപ്പുറം : ഡോ. എം. എസ് .സുനിൽ ഭവനരഹിതരായവർക്ക് നിർമ്മിച്ചു നൽകുന്ന 371- മത് സ്നേഹഭവനo അങ്ങാടിക്കൽ രമ്യാ ഗിരീഷിനും നാല് കുട്ടികൾക്കുമായി നൽകി രാജു അമ്മിണി ദമ്പതികൾ താക്കോൽദാനച്ചടങ്ങ് നിർവഹിക്കുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *