പത്തനംതിട്ട ജില്ലയിലെ മൂന്ന് ഫയർ ഉദ്യോഗസ്ഥർക്ക് ‘ബാഡ്ജ് ഓഫ് ഓണർ’ പുരസ്കാരം !!

Pathanamthitta

പത്തനംതിട്ട : ദുരന്ത മുഖങ്ങളിൽ സ്തുത്യർഹവും സാഹസികവുമായ രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ട് വിലപ്പെട്ട മനുഷ്യജീവനുകളും സ്വത്തുക്കളും സംരക്ഷിക്കുന്നതിലൂടെ അഗ്നിരക്ഷാ വകുപ്പിന്റെ യശസ്സും പ്രശസ്തിയും സമൂഹത്തിൽ ഉയർത്തുന്നതിന് മുഖ്യപങ്ക് വഹിക്കുന്ന വിവിധ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാർക്കു നൽകിവരുന്ന “ബാഡ്ജ് ഓഫ് ഓണർ” പുരസ്കാരത്തിന് ഇത്തവണ പത്തനംതിട്ട ജില്ലയിൽ നിന്ന് മൂന്ന് ഉദ്യോഗസ്ഥർ അർഹരായി.

പത്തനംതിട്ട ഫയർ സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാർ, റാന്നി നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) വിപിൻ കുമാർ, റാന്നി അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രേംകുമാർ എന്നിവർക്കാണ് 2026-ലെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം ലഭിച്ചത്. എല്ലാ വർഷവും ഫയർ സർവ്വീസ് ദിനാചരണത്തിന്റെ ഭാഗമായി ഡയറക്ടർ ജനറലാണ് പുരസ്കാരം നൽകുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *