കോന്നി – മണ്ണീറയിൽ ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി മനുഷ്യർ മക്കളെ പരിപാലിയ്ക്കുന്നതു പോലെ കാത്തു പരിപാലിച്ചു നട്ടു വളർത്തുന്ന കൃഷികൾ നശിപ്പിക്കുന്നതിൽ ജനങ്ങൾ ശക്തമായ പ്രതിഷേധത്തിൽ, സ്വന്തം കയ്യിൽ നിന്നും പൈസ ചിലവാക്കി കൃഷിഭൂമിയുടെ അതിരുകൾ കാട്ടുമൃഗങ്ങൾ കയറി നശിപ്പിക്കാതെ സ്ഥാപിച്ചിട്ടുള്ള സൗരോർജവേലികൾ നശിപ്പിച്ചതിനു ശേഷം കൃഷിയിടങ്ങളിലും വീടുകളുടെ മുറ്റങ്ങൾ വരെ കാട്ടന ഇറങ്ങി കൃഷി നാശം വരുത്തുന്നത് ഇപ്പോൾ തുടർകഥ ആയി മാറിയിരിക്കുന്നു. ഇതു വനപാലകരുടെ അനാസ്ഥ കൊണ്ട് കൂടി ആണ് സംഭവിക്കുന്നത് എന്ന് കൂടി നാട്ടുകാർക്ക് ഉത്തമബോധ്യം ഉണ്ട്. ജനവസമേഖലകളിൽ ന കർഷർ വായ്പ എടുത്തു കൃഷി ചെയ്തു വിളവ് എടുക്കാൻ പാകമാകുന്ന കൃഷിയിടങ്ങളിൽ നിന്നും കാട്ടുമൃഗങ്ങളെ അവരുടേതായ ഇടങ്ങളിലേക്ക് തുരത്തുവാൻ ഉള്ള നടപടി ഉണ്ടാകണം എന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു..വിശദമായ വിവരങ്ങൾ കാണിച്ചു വനംവകുപ്പ്, കൃഷിവകുപ്പ് മന്ത്രിമാർക്ക് പരാതി നൽകുവാനും തീരുമാനിച്ചു.. കൃഷിയിടങ്ങൾ സന്ദർശിച്ചതിനു ശേഷം മണ്ണീറയിൽ ചേർന്ന പാർട്ടിയോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോയിക്കുട്ടി ചേടിയത്ത്, വാർഡ് മെമ്പർ റിനീഷ് പുളിവേലിൽ, ബിജു മാത്യു താന്നിമൂട്ടിൽ, ശശിമോഹൻ, സിജോ ഇഞ്ചക്കടൻമണ്ണിൽ, അനീഷ്, വർഗീസ് തുണ്ടിയിൽ, സിജോ, യോഹന്നാൻ, ബിനോയി എന്നിവർ പ്രസംഗിച്ചു..

What do you feel about this post?
Like
Love
Happy
Haha
Sad

