ലെഫ്. കേണൽ കെ. മധുവിന് ജന്മനാട്ടിൽ ആദരവോടെ സ്വീകരണം

Pathanamthitta
Print Friendly, PDF & Email

പന്തളം : ഇന്ത്യൻ ആർമിയിൽ നിന്ന് 37 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വിരമിച്ചു ജന്മനാടായ പന്തളത്ത് മടങ്ങിയെത്തിയ ലെഫ്. കേണൽ കെ. മധുവിന് ജന്മനാട്ടിൽ പൗരാവലിയുടെടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ സ്വീകരണവും ആദരവും നൽകി.
‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതി ജേതാവ് അഡ്വ. ജിതേഷ്ജി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണയോഗം ഇന്ത്യൻ ആർമി ബ്രിഗേഡിയർ ജി. സുരേഷ് ഉദ്ഘാടനം ചെയ്തു. അടൂർ എം എൽ എ അഡ്വ. സി. വി. ശാന്തകുമാർ, ഉടുമ്പുഞ്ചോല എം. എൽ. എ യും മുൻ സൈനികനുമായ അഡ്വ: സേനാപതി വേണു എന്നിവർ ചേർന്ന് ലഫ്. കേണൽ കെ.മധുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. കേണൽ യു. കെ. നായർ ഇ. കെ, കേണൽ എസ്. സുരേഷ്, എസ്. എൻ. ഡി. പി യോഗം നേതാവ് ഡോ.എ. വി. ആനന്ദരാജ്, കെ. പി. സി. സി സെക്രട്ടറി എം എൻ. ഗോപി, പോലീസ് ഓഫീസർസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് സി. ആർ. ബിജു, കുളനട ഗ്രാമപഞ്ചായത്ത് അംഗം ജി. രഘുനാഥ്, തുമ്പമൺ ഗ്രാമപഞ്ചായത്ത് അംഗം സഖറിയ വർഗീസ്, ഡോ. അമൃത, സുജി മധു, അർജുൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *