എടത്വഃ തലവടി സിഎംഎസ് ഹൈസ്ക്കൂൾ നേഴ്സറി വിഭാഗമായ ‘വണ്ടർ ബീറ്റ്സിന്റെ ‘ പ്രവേശനോത്സവം നാളെ (ബുധനാഴ്ച) ജൂൺ 10ന് നടക്കും. പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിക്കും. പ്രസിഡൻ്റ് റവ. സോജി വർഗ്ഗീസ് ജോൺ ഉദ്ഘാടനം ചെയ്യും.പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ വണ്ടർ ബിറ്റ്സിലെ വിദ്യാർത്ഥികൾക്ക് പ്രവാസിയായ മാത്യു വി. ജോർജ്ജ് സ്പോൺസർ ചെയ്ത ഒരു വർഷത്തെ പഠന കിറ്റുകൾ ഗ്രാമ പഞ്ചായത്ത് അംഗം റീത്താമ്മ തോമസ് വിതരണം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള , ട്രഷറാർ എബി മാത്യു ചോളകത്ത്, കൺവീനർ ജിബി ഈപ്പൻ, അറിയിച്ചു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

