മണിപ്പൂർ വർഗീയ കലാപത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനം

Kerala Alappuzha

നിരണം : വൈ.എം.സി.എ യുടെ നേതൃത്വത്തിൽ മണിപ്പൂരിൽ നടക്കുന്ന വർഗീയ കലാപത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനം നടത്തി. വൈ.എം.സി.എ പ്രസിഡന്റ് കുര്യൻ കൂത്തപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് ഉദ്ഘാടനം ചെയ്തു. ഫാ. കോശി ഫിലിപ്പ്, റവ. ജിബിൻ വി. സാമുവേൽ, ഡോ. തമ്പാൻ ഡി. ജോർജ്, മുൻ സബ് – റീജൺ ചെയർമാൻമാരായ വർഗീസ് ടി. മങ്ങാട്, ജോ ഇലഞ്ഞിമൂട്ടിൽ, ജനറൽ സെക്രട്ടറി അഡ്വ. എം.ബി നൈനാൻ, എം.കെ ജോൺ പുത്തുപ്പള്ളി, പി. മാത്യു, ട്രഷറർ കെ.പി വർഗീസ്, വർഗീസ് എം. അലക്സ്, റെന്നി തോമസ്, സാബു ആലംഞ്ചേരിൽ, മോഹൻ മത്തായി, മത്തായി കെ. ഐപ്പ്, ബിജു തുടങ്ങിപ്പറമ്പിൽ, എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ : നിരണം വൈ.എം.സി.എ യുടെ നേതൃത്വത്തിൽ നടന്ന ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനം സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് ഉദ്ഘാടനം ചെയ്യുന്നു. എം.കെ ജോൺ, പി. മാത്യു, മോഹൻ മത്തായി, റെന്നി തോമസ്, ബിജു തുടങ്ങി പറമ്പിൽ, മത്തായി കെ. ഐപ്പ്, വർഗീസ് എം. അലക്സ്, ഫാ. കോശി ഫിലിപ്പ്, കുര്യൻ കൂത്തപ്പള്ളി, ഡോ. തമ്പാൻ ഡി. ജോർജ്, റവ. ജിബിൻ വി. സാമുവേൽ, സാബു ആലംഞ്ചേരിൽ, കെ.പി വർഗീസ്, അഡ്വ. എം.ബി നൈനാൻ, ജോ ഇലഞ്ഞിമൂട്ടിൽ, വർഗീസ് ടി. മങ്ങാട് എന്നിവർ സമീപം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *