പത്തനംതിട്ട : കേരളാ വ്യാപാരി വ്യവസായി ഏകോപനസമതി പത്തനംതിട്ട യൂണിറ്റിന്റെ 2026 – 28 വർഷത്തെ പ്രവത്തർനോൽഘാടനം ടൗൺ ഹാളിൽ വച്ച് നടന്നു. യുണിറ്റ് പ്രസിഡന്റിന്റ അബു നവാസ് എം ൻറെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പത്തനംതിട്ട ടൗണിന്റെ വികസനമുരടിപ്പ് വ്യാപാരസ്ഥാപനങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നു എന്നും, ആയതിനു സർക്കാർ തല മാറ്റങ്ങൾ അവശ്യമാണെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഞാനും വ്യാപാരി വ്യവസായി എകോപന സമതി അംഗമാണെന്നും, ഒരു അംഗം എന്ന നിലയിൽ ഈ ഉദ്ഘാടനം എന്നെ സന്തോഷിപ്പിക്കുന്നു എന്നും, പത്തനംതിട്ടയുടെ വികസനത്തിനുള്ള ഇൻഫ്രാ സ്ട്രച്ചർ തയ്യാറാക്കി വരുന്നുവെന്നും ആയതിന് ടൗണിലെ ജനസമൂഹത്തോട് അടുത്തിടപഴകുന്ന വ്യാപാര സമൂഹത്തിന് ഒത്തിരി സംഭാവനകൾ നൽകാൻ കഴിയുമെന്നും, നിങ്ങൾ എന്നോടൊപ്പം നിന്ന് ജില്ലാ ആസ്ഥാനം ആധുനിവത്കരിക്കാൻ സഹായിക്കണമെന്നും, നമുക്ക് ഒന്നു ചേർന്ന് പത്തനംതിട്ട ടൗണിനെ മനോഹരമായൊരു ജില്ലാ ആസ്ഥാനമാക്കി തീർക്കാം എന്നും പ്രവത്തനോൽഘാടനം നിർവഹിച്ചുകൊണ്ട് അഡ്വ:അബിൻ വർക്കി കോടിയാട്ട് എം എൽ എ പറഞ്ഞു.
വ്യാപാരസംഘടനയുടെ ചുമതല ഏൽക്കുന്നത് അന്തസ് ആണെന്നും,അതറിയാൻ പ്രവർത്തിച്ചാൽ മതിയെന്നും, നമ്മൾ ഒറ്റകെട്ടായി നിന്ന് വിഷങ്ങളെ നേരിടണമെന്നും വ്യാപാര സംഘടനതല വിശദീകരണത്തിലൂടെ ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാൻ വ്യക്തമാക്കി. ജില്ലാ കമ്മറ്റി നടപ്പിലാക്കുന്ന സ്നേഹസ്പർശത്തെ പറ്റി ജില്ലാ ജനറൽ സെക്രട്ടറി കെ. ഇ. മാത്യു വിശദീകരിച്ചു തുടർന്ന് കെ. സി. വർഗീസ്, എൻ. എം. ഷാജഹാൻ, അജയകുമാർ, ശശി ഐസക്, വി. എസ്. കെസി വർഗീസ് , അനിതാ രാജ്, ഫാത്തിമ എസ്, ഷജീർ, ഉല്ലാസ് പി എന്നിവർ സംസാരിച്ചു.

ഫോട്ടോ SHAJI VETTIPURAM :
കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി പത്തനംതിട്ട യൂണിറ്റിന്റെ പ്രവത്തനോൽഘാടനം അഡ്വ:അബിൻ വർക്കി കോടിയാട്ട് എം എൽ എ നിർവഹിക്കുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

